16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമ ഉപയോഗം വിലക്കുന്നതിനുള്ള നിയമനിർമാണത്തിന് യുകെ സർക്കാർ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ.

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമ ഉപയോഗം വിലക്കുന്നതിനുള്ള നിയമനിർമാണത്തിന് യുകെ സർക്കാർ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമ ഉപയോഗം വിലക്കുന്നതിനുള്ള നിയമനിർമാണത്തിന് യുകെ സർക്കാർ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ. കുട്ടികളെ സൈബർ ലോകത്തിലെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് നിയമനിർമാണം ലക്ഷ്യമിടുന്നത്. 16 വയസ്സിന് താഴെ പ്രായമുള്ളവർക്ക് സ്മാർട്ട്‌ഫോണുകൾ വാങ്ങുന്നതും നിരോധിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ മാസാവസാനത്തോടെ പുതിയ നിർദ്ദേശങ്ങൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെ സർക്കാരിന്‍റെ ടെക്‌നോളജി സെക്രട്ടറി മിഷേൽ ഡൊണലാണ് ഈ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് വിൽ ടാനറും ഈ നിയമനിർമാണത്തിന് പിന്നിൽ പ്രധാന പങ്ക് വഹിച്ചതായി സൂചനകളുണ്ട്.

കഴിഞ്ഞാഴ്ച്ച, യുകെയിൽ വാട്‌സാപ്പ് ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16ൽ നിന്ന് 13 ആക്കിയതിന് മെറ്റ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് പ്രസ്തുത പ്രായപരിധിയിലുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുവാദം നൽകുന്നത് സംബന്ധിച്ച് മാതാപിതാക്കളുടെ അഭിപ്രായം സർക്കാർ തേടും. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മാതാപിതാക്കളുടെ ആക്‌സസ് അനുവദിക്കുന്നതിനും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കുന്നതിനും സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കും.

English Summary:

The Government has Moved to Ban the Use of Social Media by Children Under the Age of 16 in the UK