ലണ്ടൻ • ലോക്സഭ തിരഞ്ഞെടുപ്പും പ്രചാരണവും നിർണായക ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെയുടെ കേരള ചാപ്റ്ററിന്റെ തിരഞ്ഞെടുപ്പ്

ലണ്ടൻ • ലോക്സഭ തിരഞ്ഞെടുപ്പും പ്രചാരണവും നിർണായക ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെയുടെ കേരള ചാപ്റ്ററിന്റെ തിരഞ്ഞെടുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ • ലോക്സഭ തിരഞ്ഞെടുപ്പും പ്രചാരണവും നിർണായക ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെയുടെ കേരള ചാപ്റ്ററിന്റെ തിരഞ്ഞെടുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ • ലോക്സഭ തിരഞ്ഞെടുപ്പും പ്രചാരണവും നിർണായക ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെയുടെ കേരള ചാപ്റ്ററിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഏപ്രിൽ 20 ന് മുഴു ദിന പ്രചാരണ ക്യാമ്പയിൻ നടത്തും. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി 'എ ഡേ ഫോർ ഇന്ത്യ' എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കെപിസിസി വാർ റൂം ചെയർമാൻ എം ലിജു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും. യുകെ സമയം രാവിലെ 10 മണിക്ക് സൂം പ്ലാറ്റ്ഫോം വഴിയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.

ക്യാമ്പയിനിന്റെ ഭാഗമായി അന്നേദിവസം യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള വാർ റൂമുകളിൽ ഐഒസി യുകെയുടെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ ഒത്തു കൂടും. തുടർന്ന് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി മുഴുവൻ സമയ പ്രചാരണം സംഘടിപ്പിക്കും. തിരഞ്ഞെടുപ്പിൽ സംഘപരിവാർ സംഘടനകളേയും അവരുമായി രഹസ്യമായും പരസ്യമായും സഖ്യത്തിൽ ഏർപ്പട്ടവരെയും രാജ്യഭരണത്തിൽ നിന്നും അകറ്റേണ്ടതിന്റെ ആവശ്യകത പ്രചാരണത്തിൽ മുഖ്യ വിഷയമാകും. പ്രവാസലോകത്തിനും അവരിലൂടെ വോട്ടർമാരായ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരിലേക്ക് ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ  വിജയം ഉറപ്പാക്കുവാൻ ഉള്ള പ്രചാരണങ്ങളും ഉണ്ടാകും.

ADVERTISEMENT

ക്യാമ്പയിനിൽ യുകെയിലെ ജനാതിപത്യ - മതേതര വിശ്വാസികളും ഭാഗമാകണമെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കപ്പെടുന്നതിൽ നിർണ്ണായകമായ ഈ ഘട്ടത്തിൽ ഒരു ദിവസം മുഴുവൻ മാതൃരാജ്യത്തിനായി മാറ്റിവെച്ചു സഹകരിക്കണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ പറഞ്ഞു. പ്രചാരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഐഒസി യുകെയുടെ കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ സുരാജ് കൃഷ്ണൻ, പ്രചാരണ കമ്മിറ്റി കൺവീനർ സാം ജോസഫ് എന്നിവർ അറിയിച്ചു.

വിവിധ സ്ഥലങ്ങളിൽ വാർ റൂം ചുമതല വഹിക്കുന്നവർ:
ബോബിൻ ഫിലിപ്പ് (ബിർമിങ്ഹാം), റോമി കുര്യാക്കോസ് (ബോൾട്ടൻ), സാം ജോസഫ് (ലണ്ടൻ), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുൺ പൂവത്തുമൂട്ടിൽ (പ്ലിമൊത്ത്), ജിപ്സൺ ഫിലിപ്പ് ജോർജ് (മാഞ്ചസ്റ്റർ), സോണി പിടിവീട്ടിൽ (വിതിൻഷോ), ഷിനാസ് ഷാജു (പ്രെസ്റ്റൺ)

ADVERTISEMENT

Zoom Link: https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1
Meeting ID: 899 8395 0412 - Passcode: 743274

English Summary:

IOC UK Organized Campaign; 'A Day for India' on 20 April