ബിർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും, പുതുതായി നിലവിൽ വരുന്ന രൂപത പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ഈ ശനിയാഴ്ച ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടക്കും. രാവിലെ 10.45-ന് യാമ പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനം രൂപത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും, പുതുതായി നിലവിൽ വരുന്ന രൂപത പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ഈ ശനിയാഴ്ച ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടക്കും. രാവിലെ 10.45-ന് യാമ പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനം രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും.

പ്രോട്ടോ സിഞ്ചെല്ലൂസ് റെവ.ഡോ. ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തിൽ റെവ.ഡോ. ടോം ഓലിക്കരോട്ട്  മുഖ്യ പ്രഭാഷണം നടത്തും. രൂപത ചാൻസിലർ റെവ.ഡോ. മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫീസർ റെവ.ഫാ. ജോ മൂലച്ചേരി, ട്രസ്റ്റീ സേവ്യർ എബ്രഹാം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിക്കും.

ADVERTISEMENT

തുടർന്ന് നടക്കുന്ന ഗ്രൂപ് ചർച്ചകൾക്കായുള്ള വിഷയങ്ങൾ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അവതരിപ്പിക്കും. ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിർവഹിക്കും. ചർച്ചകൾക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങൾക്ക് ട്രസ്റ്റീ ആൻസി ജാക്സൺ മോഡറേറ്റർ ആയിരിക്കും. ഡോ. മാർട്ടിൻ ആന്റണി സമ്മേളനത്തിന് നന്ദി അർപ്പിക്കും. തുടർന്ന് 3.30-ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ സമ്മേളനം അവസാനിക്കും. 

English Summary:

Great Britain Diocesan Joint Pastoral Council meeting