ബര്‍ലിന്‍ ∙ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർദ്ധിക്കുന്നു. ജോലി ചെയ്യാനുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ജർമനി അഞ്ചാം സ്ഥാനത്തെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു.

ബര്‍ലിന്‍ ∙ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർദ്ധിക്കുന്നു. ജോലി ചെയ്യാനുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ജർമനി അഞ്ചാം സ്ഥാനത്തെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർദ്ധിക്കുന്നു. ജോലി ചെയ്യാനുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ജർമനി അഞ്ചാം സ്ഥാനത്തെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു. ജോലി ചെയ്യാനുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ജർമനി അഞ്ചാം സ്ഥാനത്തെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു. വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ജർമൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ വിജയം കാണുന്നുവെന്നതിന്റെ സൂചനയാണിത്. യൂറോപ്പിലെ സാമ്പത്തിക ശക്തിയായ ജർമനി, രാജ്യത്തെ ഒരു "ആധുനിക കുടിയേറ്റ രാജ്യമായി" മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വാർദ്ധക്യം പ്രാപിക്കുന്ന ജനസംഖ്യയെ ചെറുപ്പമാക്കാനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ജർമൻ തൊഴിലാളികൾ വിദേശത്ത് ജോലി ചെയ്യാൻ മടിക്കുന്നതായും സർവേ വെളിപ്പെടുത്തുന്നു.

ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ്, ജോബ് പോർട്ടൽ സ്റ്റെപ്‌സ്റ്റോണും നടത്തിയ സംയുക്ത പഠനത്തിൽ 188 രാജ്യങ്ങളിലെ 150,000 ജീവനക്കാരാണ് പങ്കെടുത്തത്. വിദേശ ജോലിയിലെ താൽപ്പര്യവും ഏറ്റവും ആകർഷകമായ ലക്ഷ്യസ്ഥാനങ്ങളും പഠനം വിലയിരുത്തി. ഓസ്ട്രേലിയ, യുഎസ്, യുകെ, കാനഡ എന്നിവയ്ക്ക് പിന്നിൽ വിദേശ തൊഴിലാളികൾക്കിടയിൽ ജർമനി അഞ്ചാം സ്ഥാനത്തെത്തി. ഇംഗ്ലിഷ് മാതൃഭാഷയല്ലാത്ത രാജ്യങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ജർമനി ഒന്നാമതാണ്. വിദേശ നഗരങ്ങളുടെ കാര്യത്തിൽ ബർലിൻ ആറാം സ്ഥാനത്താണ്. ലണ്ടൻ ആണ് ഏറ്റവും ജനപ്രിയ നഗരം. ഗവേഷകർ പറയുന്നത്, ഒരു പ്രത്യേക രാജ്യത്തേക്കോ നഗരത്തിലേക്കോ മാറാനുള്ള ആഗ്രഹത്തേക്കാൾ ആകർഷകമായ ജോലികളും മികച്ച തൊഴിലവസരങ്ങളുമാണ് വിദേശ തൊഴിലാളികൾക്ക് കൂടുതൽ പ്രധാനമാണെന്നാണ്.

ADVERTISEMENT

പഠനത്തിൽ പങ്കെടുത്ത 74 ശതമാനം പേരും മികച്ച തൊഴിലവസരമാണ് അവര്‍ ജര്‍മനി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് വെളിപ്പെടുത്തി. ഇമിഗ്രേഷന്‍ പ്രക്രിയയിലുള്ള പിന്തുണ ഭൂരിഭാഗം വിദേശ തൊഴിലാളികളും ആഗ്രഹിക്കുന്നു. സ്ഥലം മാറ്റുന്നതിനും വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിനും തൊഴിലുടമകളുടെ സഹകരണം തൊഴിലാളികൾ പ്രതീക്ഷിക്കുന്നുണ്ട്.

വിദേശ ജോലി സ്വപ്നം കാണുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുമ്പോൾ, ജർമൻ പൗരന്മാർ സ്വന്തം നാട്ടിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു എന്നതാണ് പുതിയ പഠനത്തിന്റെ മറ്റൊരു കണ്ടെത്തല്‍. 2023 ല്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന് പേര്‍ (25%) വിദേശത്ത് സജീവമായി ജോലി തേടുന്നുണ്ട്. എന്നാൽ ജർമനിയിലെ താമസക്കാരിൽ ഏഴ് ശതമാനം പേർ മാത്രമാണ് ജോലിക്കായി സ്ഥലം മാറാൻ താൽപ്പര്യപ്പെടുന്നത്. അവരിൽ ഭൂരിഭാഗവും ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് പോലുള്ള ഭാഷാപരമായും സാംസ്കാരികമായും സമാനമായ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നത്. യുകെ, ഇറ്റലി, യുഎസ്എ എന്നിവിടങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

ADVERTISEMENT

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനുള്ള ജർമൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾ ഫലം കാണുന്നുണ്ട്. പഠനത്തിൽ പങ്കെടുത്ത പകുതിയിലധികം ഇന്ത്യക്കാരും (54%) വിദേശത്ത് താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹം പ്രകടിപ്പിച്ചു. വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ജർമൻസർക്കാർ നടത്തിയ പൗരത്വ നിയമങ്ങളും കുടിയേറ്റ പരിഷ്കാരങ്ങളും ഈ ഫലങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

തൊഴിൽ വിപണിയിലേക്കുള്ള ഡിജിറ്റൽ പ്രവേശനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ജർമനി വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടുതൽ തൊഴിലാളികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ADVERTISEMENT

സ്റ്റെപ്‌സ്റ്റോൺ ഗ്രൂപ്പിലെ തൊഴിൽ വിപണി വിദഗ്ധനായ ഡോ. ടോബിയാസ് സിമ്മർമാൻ പറയുന്നത് ജർമനി കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിക്കാൻ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യണം എന്നാണ്. കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ-പൊതുമേഖലകളും സഹകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. ജർമനിക്ക് തൊഴിൽ വിപണി കൂടുതൽ മികച്ചതും വേഗത്തിലുള്ളതുമാക്കി മാറ്റാനും കഴിയണം. ഇതിലൂടെ കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിലനിർത്താനും സാധിക്കും.

English Summary:

Germany is the most Preferred Non-English-Speaking Job Destination