ലണ്ടൻ ∙ യുകെയിൽ അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്കായി ഓൺലൈനിൽ സെക്സ്‌റ്റോർഷൻ സംഘങ്ങൾ രംഗത്ത് ഉണ്ടെന്ന മുന്നറിയിപ്പുമായി നാഷനൽ ക്രൈം ഏജൻസി (എൻസിഎ) രംഗത്ത്.

ലണ്ടൻ ∙ യുകെയിൽ അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്കായി ഓൺലൈനിൽ സെക്സ്‌റ്റോർഷൻ സംഘങ്ങൾ രംഗത്ത് ഉണ്ടെന്ന മുന്നറിയിപ്പുമായി നാഷനൽ ക്രൈം ഏജൻസി (എൻസിഎ) രംഗത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിൽ അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്കായി ഓൺലൈനിൽ സെക്സ്‌റ്റോർഷൻ സംഘങ്ങൾ രംഗത്ത് ഉണ്ടെന്ന മുന്നറിയിപ്പുമായി നാഷനൽ ക്രൈം ഏജൻസി (എൻസിഎ) രംഗത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിൽ അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്കായി ഓൺലൈനിൽ സെക്സ്‌റ്റോർഷൻ സംഘങ്ങൾ രംഗത്ത് ഉണ്ടെന്ന മുന്നറിയിപ്പുമായി നാഷനൽ ക്രൈം ഏജൻസി (എൻസിഎ) രംഗത്ത്. കുട്ടികൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകണമെന്ന് അധ്യാപകര്‍ക്ക് അസാധാരണ ജാഗ്രതാ നിര്‍ദ്ദേശമാണ് നാഷനല്‍ ക്രൈം ഏജന്‍സി പുറപ്പെടുവിച്ചിട്ടുള്ളത്.  അഞ്ച് വയസ്സ് മുതലുള്ള കുട്ടികള്‍ പോലും ഈ അപകടത്തിന്റെ മുനമ്പിലാണെന്ന് എന്‍സിഎ പറയുന്നു. ഇതുസംബന്ധിച്ച് 5,70,000 പ്രൈമറി, സെക്കന്‍ഡറി അധ്യാപകര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നൽകിയത്. എന്‍സിഎ  ഇതാദ്യമായാണ് സ്‌കൂളുകള്‍ക്കായി ദേശീയ അലര്‍ട്ട് പുറപ്പെടുവിക്കുന്നത്.

സെക്‌സ്റ്റോര്‍ഷന്‍ കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍. ക്രിമിനല്‍ സംഘങ്ങള്‍ ലക്ഷ്യമിടുന്ന കുട്ടികളുടെ എണ്ണത്തില്‍ രണ്ട് വര്‍ഷത്തിനിടെ 266 % വളര്‍ച്ചയാണ് നേരിട്ടത്. 2020 ല്‍ 243 കുട്ടികള്‍ ഇത്തരം സംഘങ്ങളുടെ വലയില്‍ വീണെങ്കില്‍, 2022 എത്തിയപ്പോള്‍ ഇത് 890 ആയി കുതിച്ചുയര്‍ന്നു. വെസ്റ്റ് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘങ്ങളാണ് ഓണ്‍ലൈനില്‍ കുട്ടികള്‍ക്കായി വലവീശുന്നത്. യഥാര്‍ഥ പ്രണയമാണെന്നും സൗഹൃദത്തിലാണെന്നുമെല്ലാം ബോധ്യപ്പെടുത്തിയ ശേഷം സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും വെബ്ക്യാമില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. പിന്നീട് ഇത് ഉപയോഗിച്ച്  ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയാണ് പദ്ധതി.

ADVERTISEMENT

പണം നല്‍കിയില്ലെങ്കില്‍ നഗ്ന, അര്‍ദ്ധനഗ്ന ചിത്രങ്ങള്‍, വ്യാജ ചിത്രങ്ങള്‍ എന്നിവ ഇരയുടെ സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന പേരിലാണ് ഭീഷണി ആരംഭിക്കുക. ചുരുങ്ങിയത് മൂന്നു കുട്ടികളെങ്കിലും ഇത്തരം ഭീഷണികളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി എന്‍സിഎ മുന്നറിയിപ്പില്‍ പറയുന്നു. എത്ര ഭയപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇത് പരിഹരിക്കാന്‍ കഴിയുമെന്ന്, ആത്മഹത്യ ചെയ്ത ഒരു കുട്ടിയുടെ അമ്മ ഇയടുത്ത് സമൂഹമാധ്യമങ്ങളിലൂടെ ഇരകള്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഓൺലൈൻ ചാറ്റ് ഇടപാടുകളിൽ നിന്നും കുട്ടികൾ പിന്തിരിയണമെന്നും മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇവർ  മുന്നറിയിപ്പിൽ കൂട്ടിച്ചേർത്തു.

English Summary:

Sextortion Gangs Targeting Children as Young as Five; Crime Agency with Warning