ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം മത്യാസ് എക്കെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജര്‍മനിയില്‍ ആകമാനം പ്രതിഷേധം. തീവ്ര വലതുപക്ഷ വിഭാഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം മത്യാസ് എക്കെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജര്‍മനിയില്‍ പ്രതിഷേധം. തീവ്ര വലതുപക്ഷ വിഭാഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എ എഫ് ഡി അടക്കമുള്ള സംഘടനകള്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് രാജ്യത്തെമ്പാടും ആഹ്വാനം ഉയര്‍ന്നു.

നാലു പേരടങ്ങുന്ന സംഘമാണ് എക്കെയെ ഡ്രസ്ഡന്‍ നഗരത്തില്‍ ആക്രമിച്ചത്. ഇതില്‍ പതിനേഴുകാരനായ ഒരാള്‍ പൊലീസില്‍ കീഴടങ്ങിയെന്നാണ് സൂചന. ഇവരെല്ലാം തീവ്ര വലതുപക്ഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നാണ് പൊലീസിന്റെ നിഗമനം. തിരഞ്ഞെടുപ്പ് പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഗ്രീന്‍ പാര്‍ട്ടി അംഗത്തെ ആക്രമിച്ചതും ഇതേ സംഘമാണെന്നാണ് കരുതുന്നത്. ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എക്കെയെക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നു.

English Summary:

Matthias Ecke: Attack on European Parliament Member - Social Democratic Party