ബോൾട്ടൺ ∙ പതിനഞ്ചാമത് മുട്ടുചിറ സംഗമം ഈ വർഷം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ നടക്കും. 2009-ൽ ബോൾട്ടണിൽ തന്നെ ആരംഭിച്ച ഈ സംഗമം കഴിഞ്ഞ 14 വർഷങ്ങളായി കോവിഡ് മഹാമാരിയുടെ സമയം ഒഴികെ എല്ലാ തവണയും നിർവഹിച്ച് വരുന്നു. വിശുദ്ധ അൽഫോൻസാമ്മ കുട്ടിക്കാലം ചെലവഴിച്ച മുട്ടുചിറ, കേരളത്തിലെ ആദ്യകാല ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നും കൂടിയാണ്. പരിശുദ്ധാത്മാവിന്‍റെ നാമത്തിൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യത്തെ ദേവാലയം മുട്ടുചിറയിലാണ്. വടക്കുംകൂർ രാജവംശത്തിന്‍റെ ആസ്ഥാനമായിരുന്ന മുട്ടുചിറ, മലയാളത്തിലെ ആദ്യ സന്ദേശകാവ്യമായ ഉണ്ണുനീലി സന്ദേശത്തിലും പ്രതിപാദ്യ വിഷയമായിരുന്നു. ഉണ്ണുനീലിയുടെ ഭവനമായ മുണ്ടക്കൽ തറവാട്, മുട്ടുചിറ കുന്നശ്ശേരിക്കാവിന് വടക്ക് ഭാഗത്തായിരുന്നു. ഭാഗവതഹംസം ബ്രഹ്‌മശ്രീ മള്ളിയൂർ ശ്രീ ശങ്കരൻ നമ്പൂതിരിപ്പാടിലൂടെ പ്രശസ്തമായ മള്ളിയൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം എന്നിവയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് മുട്ടുചിറ. 2009 ൽ തുടക്കം കുറിച്ച മുട്ടുചിറ സംഗമം, യുകെയിലെ പ്രമുഖ നാട്ട്‌സംഗമങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഫാ.വർഗ്ഗീസ് നടക്കൽ (സ്വിറ്റ്സർലൻഡിലെ ഇടവക വികാരി) രക്ഷാധികാരിയായും ജോണി കണിവേലിൽ (ബോൾട്ടൺ) ജനറൽ കൺവീനറായും ഈ സംഗമം സംഘടിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോൾട്ടൺ ∙   പതിനഞ്ചാമത് മുട്ടുചിറ സംഗമം ഈ വർഷം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ നടക്കും. 2009-ൽ ബോൾട്ടണിൽ തന്നെ ആരംഭിച്ച ഈ സംഗമം കഴിഞ്ഞ 14 വർഷങ്ങളായി കോവിഡ് മഹാമാരിയുടെ സമയം ഒഴികെ എല്ലാ തവണയും നിർവഹിച്ച് വരുന്നു. വിശുദ്ധ അൽഫോൻസാമ്മ കുട്ടിക്കാലം ചെലവഴിച്ച മുട്ടുചിറ, കേരളത്തിലെ ആദ്യകാല ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നും കൂടിയാണ്. പരിശുദ്ധാത്മാവിന്‍റെ നാമത്തിൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യത്തെ ദേവാലയം മുട്ടുചിറയിലാണ്. 

വടക്കുംകൂർ രാജവംശത്തിന്‍റെ ആസ്ഥാനമായിരുന്ന മുട്ടുചിറ, മലയാളത്തിലെ ആദ്യ സന്ദേശകാവ്യമായ ഉണ്ണുനീലി സന്ദേശത്തിലും പ്രതിപാദ്യ വിഷയമായിരുന്നു. ഉണ്ണുനീലിയുടെ ഭവനമായ മുണ്ടക്കൽ തറവാട്, മുട്ടുചിറ കുന്നശ്ശേരിക്കാവിന് വടക്ക് ഭാഗത്തായിരുന്നു. ഭാഗവതഹംസം ബ്രഹ്‌മശ്രീ മള്ളിയൂർ ശ്രീ ശങ്കരൻ നമ്പൂതിരിപ്പാടിലൂടെ പ്രശസ്തമായ മള്ളിയൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം എന്നിവയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് മുട്ടുചിറ. 2009 ൽ തുടക്കം കുറിച്ച മുട്ടുചിറ സംഗമം, യുകെയിലെ പ്രമുഖ നാട്ട്‌സംഗമങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഫാ.വർഗ്ഗീസ് നടക്കൽ (സ്വിറ്റ്സർലൻഡിലെ ഇടവക വികാരി) രക്ഷാധികാരിയായും ജോണി കണിവേലിൽ (ബോൾട്ടൺ) ജനറൽ കൺവീനറായും ഈ സംഗമം സംഘടിപ്പിക്കുന്നത്.

English Summary:

Muttuchira Sangamam UK