ലണ്ടൻ∙ ലണ്ടൻ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തെ കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തും. ഇതിനായി സഭയുടെ പരിശുദ്ധ സുന്നഹാദോസിൽ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിന്‍റെ മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് നൽകിയ ശുപാർശ അംഗീകരിച്ചു തീരുമാനം പുറപെടുവിച്ചു. ജൂൺ 1 ന് ദൈവാലത്തിൽ നടക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ലണ്ടൻ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തെ കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തും. ഇതിനായി സഭയുടെ പരിശുദ്ധ സുന്നഹാദോസിൽ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിന്‍റെ മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് നൽകിയ ശുപാർശ അംഗീകരിച്ചു തീരുമാനം പുറപെടുവിച്ചു.  ജൂൺ 1 ന് ദൈവാലത്തിൽ നടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ  ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കത്തീഡ്രൽ ആയി ഉയർത്തിയതായി പ്രഖ്യാപിക്കും. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് ഇടവകയിൽ നടക്കുന്നത്.

1930 ലാണ് ഒരു പറ്റം വിശ്വാസികൾ പ്രാർത്ഥനകൾക്കായി ലണ്ടനിൽ ഒത്തു ചേരുന്നത്. തുടർന്ന് ഈ കൂട്ടായ്മ പരുമല തിരുമേനിയുടെ നാമധേയത്തിൽ വർഷങ്ങൾക്ക് ശേഷമാണ് ഒരു കോൺഗ്രിഗേഷൻ ആയി സ്ഥാപിതമാകുന്നതും സ്ഥിരമായി കുർബാന അർപ്പിക്കപ്പെടുന്നതും. യുകെയിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ കടിഞ്ഞൂൽ പുത്രിയും പ്രഥമ ദേവാലയവുമായ പതിറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്നതുമായ ലണ്ടൻ സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ നിന്നാണ് പിന്നീട് യുകെയിലെയും അയർലൻഡിലെയും ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങൾ രൂപീകൃതമാകുന്നത്. ഏകദേശം 250 ൽപ്പരം കുടുംബങ്ങളാണ് ഇന്ന് ദേവാലയത്തിൽ അംഗത്വം എടുത്തിട്ടുള്ളത്. എല്ലാ ഞായർ ദിവസങ്ങളിലും രാവിലെ 9 മുതലാണ് വിശുദ്ധ കുർബാന ഉണ്ടാവുക.

ADVERTISEMENT

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, സഭയുടെ ഭദ്രാസനധിപൻ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയ്ക്ക് ഒപ്പം ജൂൺ 1 ന് രാവിലെ 8 ന് ദേവാലയത്തിൽ പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും അർപ്പിക്കുമെന്നും തുടർന്ന് കത്തീഡ്രൽ പദവിയിലേക്ക് ദേവാലയത്തെ ഉയർത്തിയതായി പ്രഖ്യാപിക്കുമെന്നും ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി അറിയിച്ചു. അന്നേ ദിവസം ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് ടി മാത്യു, ഭദ്രസനത്തിലെ വിവിധ വൈദീകർ, സഭയുടെ മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ ഉൾപ്പടെ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കുമെന്ന്‌ ഇടവക ട്രസ്റ്റി ജേക്കബ് പാറക്കാല മാത്യു, സെക്രട്ടറി ജോർജ് ജേക്കബ് തെങ്ങുംതറയിൽ എന്നിവർ അറിയിച്ചു. 

ദേവാലയത്തിന്‍റെ വിലാസം: St.Gregorios Indian Orthodox Church, Cranfield Road, Brockley London. SE4 1UF

English Summary:

London's St. Gregorios Orthodox Church to Become Cathedral on June 1st