ദമാം ∙ ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് സംഘടിപ്പിക്കുന്ന ടോപേഴ്‌സ് അവാര്‍ഡ് പരിപാടി ഇന്ന് അല്‍ കോബാര്‍ ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ദമാം ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌ക്കാരവും ഉപഹാരവും വേദിയില്‍ സമ്മാനിക്കും. സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, പ്രിന്‍സിപ്പള്‍ സുബൈര്‍ അഹ്മദ് ഖാന്‍ തുടങ്ങി ദമാമിലെ സാമൂഹിക, വിദ്യാഭ്യാസ,മാധ്യമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.