കുവൈത്ത് സിറ്റി∙ കുവൈത്ത് കേരള മുസ്‌ലിം കൾചറൽ സെൻ‌റർ(കെ‌എംസിസി) കൊയിലാ‍ണ്ടി നിയോജക മണ്ഡലം ഇഫ്താർ സംഗമം എം.കെ. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് റ‌ഊഫ് മശ്‌ഹൂർ അധ്യക്ഷത വഹിച്ചു.

അഷ്‌റഫ് എ. കരൂൽ, സയ്യിദ് നാസർ മശ്‌ഹൂർ, കുഞ്ഞമ്മദ് പേരാമ്പ്ര, ബഷീർ ബാത്ത, സാലെ ബാത്ത, ബഷീർ മേലടി, എം.ആർ. നാസർ, ഹാരിസ് വെള്ളിയോത്ത്, ടി.ടി. ശംസു, റസാഖ് ആയൂർ, ഡോ. മുഹമ്മദലി, ഫാറൂഖ് ഹമദാനി, സി.കെ. സുബൈർ എന്നിവർ പ്രസംഗിച്ചു.