കുവൈത്ത് സിറ്റി∙ യൂത്ത് ഇന്ത്യ കുവൈത്ത് സോണൽ തലത്തിൽ ഇഫ്താർ സംഗമം നടത്തി. ഖൈത്തനിലും ഫഹാഹീലിലും നടത്തിയ സംഗമങ്ങളിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി. സുഹൈബ് പ്രഭാഷണം നടത്തി. സക്കീർ ഹുസൈൻ തുവൂർ ഉദ്ഘാടനം ചെയ്‌തു. മഹ്‌നാസ് മുസ്തഫ അധ്യക്ഷത വഹിച്ചു.

ഇർഷാദിയ കോളജ് അധ്യാപകൻ താജുദീൻ മദീനി, റഫീഖ് ബാബു, ഫൈസൽ മഞ്ചേരി, ഫിറോസ് ഹമീദ്, പി.ടി. ഷരീഫ്, എം.കെ. നജീബ്, എൻ.സി. ബഷീർ, സിജിൽ, ഉസാമ എന്നിവർ പ്രസംഗിച്ചു.