ദുബായ് ∙വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ദുബായ് പൊലീസ്  30,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ദുബായ് പൊലീസിന്റെ ജനറൽ ഡിപാർട്മെൻ്റ് ഒാഫ് ഹ്യൂമൻ റൈറ്റ്സ് ഉബൈദ് അൽ ഹിലു കുടുംബവുമായി സഹകരിച്ചായിരുന്നു ഇഫ്താർ കിറ്റ് വിതരണം നടത്തിയതെന്നും പൊലീസ് ടീമംഗങ്ങൾ സജീവമായി പങ്കെടുത്തുവെന്നും ബ്രി.മുഹമ്മദ് അബ് ദുല്ല അൽ മുർ പറഞ്ഞു.

അമിതവേഗത്തിൽ സഞ്ചരിക്കുന്നതു മൂലമുള്ള അപകടങ്ങൾ കുറയ്ക്കാൻ ഇഫ്താർ കിറ്റ് വിതരണം ഗുണം ചെയ്യുന്നു. കൂടാതെ, റമസാനിന്റെ നന്മ വിളിച്ചറിയിക്കുക എന്നതും ലക്ഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.