ദുബായ് ∙ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നടത്തുന്ന കെസിഎ മാഗ്നം ഇമ്പ്രിൻറ് സർഗോത്സവ് മത്സരങ്ങൾക്ക് തുടക്കമായി. 2 മാസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. 65 കലാകായിക ഇനങ്ങളിലാണ് മത്സരം. സർഗോത്സവ്  മത്സരങ്ങൾ നിയന്ത്രിക്കുന്നത് ഷിജു ജോൺ ജനറൽ കൺവീനറും റോയ് സി ആന്റണി ജോയിന്റ് കൺവീനറുമായ കമ്മിറ്റിയാണ്.

റെൻജി മാത്യു (റെഡ് ബുൾസ്സ്), കെ.ആർ റിച്ചാർഡ് (ഓറഞ്ച് ഹീറോസ്), തോമസ് ജോൺ (ബ്ലൂ ബോക്സേഴ്സ്), അനിൽ ഐസക്ക് (ഗ്രീൻ ആർമി)  എന്നിവരാണ് ഗ്രൂപ്പുകളെ നയിക്കുന്നത്.