ദോഹ ∙ വിഭവ ദുർവ്യയം ഒഴിവാക്കണമെന്ന് ഖത്തര്‍ ഇന്ത്യൻ ‌ഇസ്‌ലാഹി സെന്റർ കൺവെൻഷൻ. മനുഷ്യവിഭവശേഷി നിർമാണാത്മകമായി ഉപയോഗിക്കാനാകണം. ധൂർത്തിനെതിരെ നേതാക്കൾ ജനങ്ങളെ ബോധവൽക്കരിക്കണമെന്നും കൺവൻഷൻ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

വിശുദ്ധ റമസാനിൽ ഇഫ്താറിന്റെ പേരിലുള്ള അമിതവ്യയം ആശാസ്യമല്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയാണ് വേണ്ടതെന്നും പ്രമേയം നിർദ്ദേശിക്കുന്നു. പ്രസിഡന്റ് കെ.എൻ.സുലൈമാൻ മദനി ആധ്യക്‌ഷം വഹിച്ചു. ജന.സെക്രട്ടറി ഷമീർ വലിയവീട്ടിൽ, സിറാജ് ഇരിട്ടി, അഷറഫ് മടിയേരി, മുജീബ് കുനിയിൽ, അബ്ദുൽ വഹാബ് എന്നിവർ പ്രസംഗിച്ചു.