സലാല ∙ ഓൾ ഇന്ത്യ കോൺഫഡറേഷൻ ഓഫ് എസ്‌സി/എസ്ടി ലോർഡ് ബുദ്ധാ യൂണിവേഴ്സൽ സൊസൈറ്റിയും അംബേദ്കർ ഫൗണ്ടേഷനും സംയുക്തമായി നൽകുന്ന മികച്ച സാമൂഹിക പ്രവർത്തകനുള്ള അംബേദ്കർ നാഷണൽ എക്സലൻസി അവാർഡ് വി.പി.സലാം ഹാജിക്ക്. കേരളത്തിലെയും സലാലയിലെയും സാമൂഹിക സേവനരംഗത്തെ പ്രവർത്തനമാണ് സലാം ഹാജിയെ അവാർഡിന് അർഹമാക്കിയത് കെഎംസിസി സലാല കമ്മറ്റി ട്രഷറർകൂടിയാണ് ആണ് സലാം ഹാജി, കേരളാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷനായ ചടങ്ങിൽ ജസ്റ്റിസ് കമാൽ പാഷ അവാർഡ് കൈമാറി.