മസ്‌കത്ത് ∙ ഗോ എയര്‍ മസ്‌കത്ത്–കണ്ണൂര്‍ സര്‍വീസ് വര്‍ധിപ്പിക്കുന്നു. ജൂണ്‍ ഒന്നു മുതല്‍ ആഴ്ചയില്‍ ഏഴ് ദിവസവും സര്‍വീസുകളുണ്ടാകുമെന്ന് ഗോ എയര്‍ അറിയിച്ചു. ഫെബ്രുവരി 28ന് ആരംഭിച്ച മസ്‌കത്ത്–കണ്ണൂര്‍ ഗോ എയര്‍ നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് സര്‍വീസുള്ളത്. മസ്‌കത്തില്‍ നിന്നും രാത്രി 12.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.25ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും മസ്‌കത്തിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഗോ എയറിന് അനുമതി നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.