അബുദാബി ∙ പെരിയ സൗഹൃദ വേദി യുഎഇയുടെ ഇഫ്താർ ദുബായ് എംബിഎം കമ്പനിയുടെ വനിതാ ലേബര്‍ ക്യാംപിൽ നടത്തി. മുന്നൂറിലേറെ വനിതാ തൊഴിലാളികൾ പങ്കെടുത്തു. പ്രസിഡന്റ് ജയകുമാർ പെരിയ, ജനറൽ സെക്രട്ടറി ശ്രീജിത്ത് പെരിയ, ട്രഷറർ രാകേഷ് ആനന്ദ്, ഓഡിറ്റർ രാമകൃഷ്‌ണൻ നിടുവോട്ടു, രക്ഷാധികാരി തമ്പാൻ നായർ, വൈസ് പ്രസിഡന്റുമാരായ ഹരീഷ് മേപ്പാട്ട്, ശ്രീധരൻ പൂക്കളം, ജോയിന്റ് സെക്രട്ടറിമാരായ ഉദയകുമാർ, ഹരീഷ് പെരിയ, ചാരിറ്റി കൺവീനർ സന്തോഷ്കുമാർ, ജോയിന്റ് ട്രഷറർ ഹരിപ്രസാദ്, വനിതാ വിഭാഗം കൺവീനർ ദീപാ ജയകുമാർ, ജോയിന്റ് കൺവീനർ ആശ രമേശ്, എംബിഎം ക്യാംപ് മാനേജർ നസ്‌റീൻ എന്നിവർ നേതൃത്വം നൽകി.