തിരുവനന്തപുരം ∙ യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്‍റ് മുഖേന ഇഇജി/ന്യൂറോഫിസിയോളജി ടെക്നീഷ്യന്‍മാര്‍ക്ക് ഉടന്‍ നിയമനം നല്‍കുന്നു. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഇഇജി/ന്യൂറോഫിസിയോളജിയില്‍  ബിരുദം/ രണ്ടു വര്‍ഷ ഡിപ്ളോമയുള്ള 25 നും 30 നും മധ്യേ പ്രായമുള്ള ഇഇജി/ന്യൂറോഫിസിയോളജി ടെക്നീഷ്യന്‍മാര്‍ക്കാണ് നിയമനം.

ശമ്പളം 7000 യുഎഇ ദിര്‍ഹം (ഏകദേശം.1,33,818 രൂപ) തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, എന്നിവ സൗജന്യം. യോഗ്യരായവരെ സ്കൈപ്പ് അഭിമുഖം വഴി തെരഞ്ഞടുക്കും. താത്പര്യമുള്ളവര്‍ rmt4.norka@kerala.gov.in എന്ന ഇ-മെയിലേക്കും നിശ്ചിത മാതൃകയില്‍ ബയോഡേറ്റ 2019 മേയ് 27ന് മുമ്പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org, 1800-425-3939 (ടോള്‍ ഫ്രീ നമ്പര്‍)ല്‍ ലഭിക്കും.