റിയാദ്∙ റിയാദ് സുവൈരിയ എക്സിറ്റ് 25 ൽ വാഹനത്തിനു നേരെ നിറയൊഴിച്ച അക്രമിയിൽ നിന്ന് മലയാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ട സ്വദേശി മനീഷ് കുമാർ സഞ്ചരിച്ച കാറ്‌ പാർക്ക് ചെയ്യുന്നതിനിടയിലാണ്‌ വാഹനത്തിനു നേരെ വെടിവച്ചത്. സെയിൽസ്മാനായി ജോലി നോക്കുന്ന മനീഷ് സാധനങ്ങൾ ഇറക്കി തിരിച്ച് കാറിൽ കയറിയ ഉടനെയാണ്‌ അക്രമികൾ ഓടിയെത്തി വാഹനത്തിനു നേരെ നിറയൊഴിച്ചത്.

വാഹനത്തിന്റെ ഡോർ ബലമായി തുറക്കാനുള്ള ശ്രമം പരാജപ്പെട്ടതോടെ കൊള്ള സംഘം തോക്കെടുക്കുകയായിരുന്നു. ഞൊടിയിടയിൽ കാർ പിറകിലക്ക് എടുത്ത് സ്പീഡിൽ വണ്ടി ഓടിച്ചാണ്‌ മനീഷ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. അക്രമികൾ എക്സിറ്റ് 19 വരെ പിന്തുടർന്നെങ്കിലും പിന്നീട് പിന്മാറി.