മസ്‌കത്ത് ∙ മസ്‌കത്തിലുണ്ടായ ബസ് അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര പരുക്ക്. ആമിറാത്ത്–ബോഷര്‍ റോഡില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.19 പേരാണ് ബസിലുണ്ടായിരുന്നത്. എട്ട് പേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.