ബനി ഖാലിദ് തടാകത്തിനടുത്തുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ ഇന്ത്യൻ കുടുംബത്തിനായി തിരച്ചിൽ നടത്തുന്ന വടക്കുകിഴക്കൻ പൊലീസ് സേന. സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് തിരച്ചിൽ.

മസ്കത്ത് ∙ ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ ആറ് ഇന്ത്യക്കാരിൽ ശബാന ബീഗത്തിന്റെ മൃതദേഹം കണ്ടെത്തി. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കൻ സർദാർ ഫസൽ അഹമദ് മൃതദേഹം തിരിച്ചറിഞ്ഞു. 28 ദിവസം പ്രായമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേർക്കുള്ള തിരച്ചിൽ തുടരുകയാണ്.

ബനി ഖാലിദ് തടാകത്തിനടുത്തുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ ഇന്ത്യൻ കുടുംബത്തിനായി തിരച്ചിൽ നടത്തുന്ന വടക്കുകിഴക്കൻ പൊലീസ് സേന. സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് തിരച്ചിൽ.

കഴിഞ്ഞ ശനിയാഴ്ച മസ്കത്തിൽ നിന്ന് 150 കിലോമീറ്ററോളം ദൂരെയുള്ള ബനീ ഖാലിദ് വാദി(തടാകം)യിലായിരുന്നു അപകടം. ഒമാനിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഹൈദരാബാദുകാരനായ സർദാർ ഫസൽ അഹ്മദും പിതാവ് ഖാൻ, മാതാവ് ശബാന ബീഗം, ഭാര്യ അർഷി, മകൾ സിദ്ര(4), മകൻ സെയ്ദ്(2), 28 ദിവസം മാത്രം പ്രായമുള്ള മകൻ നൂഹ് എന്നിവരാണ് അപകടത്തിൽപെട്ടത്. 

തടാകം കാണാന്‍ ചെന്നപ്പോൾ കനത്ത മഴ പെയ്യുകയും ഇവർ സഞ്ചരിച്ചിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയുമായിരുന്നു. സർദാർ ഫസൽ അഹ്മദു മാത്രമാണ് രക്ഷപെട്ടത്. കാണാായവർക്ക് വേണ്ടി കഴിഞ്ഞ രണ്ടുദിവസമായി സിവിൽ ഡിഫൻസ് തിരച്ചിൽ നടത്തുകയായിരുന്നു. ഷബ്‌ന ബീഗത്തിന്റെ മൃത ശരീരം ഇബ്ര സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.