ഷാര്‍ജ ∙ റമസാന്റെ പവിത്രത കാത്തു സൂക്ഷിക്കാൻ എല്ലാവരും തയാറാകണമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ. ഷാര്‍ജ കെഎംസിസിയും ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡവലപ്പ്‌മെന്റ് അതോറിറ്റിയും സംയുക്തമായി നടത്തുന്ന ഇഫ്താര്‍ ടെന്റ് സന്ദർശിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ടി.കെ. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡവലപ്പ്‌മെന്റ് അതോറിറ്റിയിലെ അഹമ്മദ്  മുഹമ്മദ് ഇബ്രാഹിം അല്‍ താനി, യുഎഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ഖായദ് തുടങ്ങിയവരും സംബന്ധിച്ചു.

യുഎഇ കെഎംസിസി വൈസ് പ്രസിഡന്റ് നിസാര്‍ തളങ്കര, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, ദുബായ് കെഎംസിസി മുന്‍ പ്രസിഡന്റ് അന്‍വര്‍ നഹ, യുഎഇ എക്‌സ്‌ചേഞ്ച് സോണല്‍ ഹെഡ് ബിജു ബാലകൃഷ്ണന്‍ നായര്‍, ജനറല്‍ സെക്രട്ടറി അബ്ദുള്ള ചക്കനാത്ത്, ഓര്‍ഗനൈസിങ്  സെക്രട്ടറി നിസാര്‍ വെള്ളികുളങ്ങര എന്നിവർ പ്രസംഗിച്ചു.

വ്യത്യസ്ത രാജ്യക്കാര്‍ സമ്മേളിക്കുന്ന ഇഫ്താര്‍ ടെന്റില്‍ ആയിരത്തിത്തിലേറെ പേർ ദിനം പ്രതി നോമ്പു തുറക്കാനെത്തുന്നു. ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ 75 വൊളന്റിയർമാർ പ്രവർത്തിക്കുന്നു.