ഷാർജ∙ സെന്‍റ് മേരീസ് സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിൽ ഇൗ മാസം 24ന് കുർബാനയ്ക്ക് ശേഷം രാവിലെ 11 മുതൽ രക്തദാനവും ബോധവൽക്കരണ ക്ലാസും നടക്കും. സിൽവർ ജൂബിലി ആഘോഷിക്കുന്ന ഷാർജ സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദുബായ് ഹെൽത്ത് അതോറിറ്റിയുടെയും (ഡിഎച്ച്എ) ബ്ലഡ് ഡോണേഴ്സ് കേരള-യു.എ.ഇ യുടെയും സഹകരണത്തിൽ ആണ് പരിപാടി. ഇടവക അംഗങ്ങൾ അല്ലാത്തവർക്കും രക്തം ദാനം ചെയ്യാമെന്ന് പള്ളി വികാരി ഫാദർ എൽദോസ് അമ്പഴത്തനാംകുടി അറിയിച്ചു. മുൻ വർഷങ്ങളിലും റമസാനിൽ ഷാർജ സെന്റ്.മേരീസ് കത്തിഡ്രലിൽ രക്തദാന ക്യാംപ് നടത്തിയിരുന്നു. വിവരങ്ങൾക്ക് 0502501742 (ഏലിയാസ്), 0556644089 (ബേസിൽ).