മസ്‌കത്ത്∙ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷനല്‍ പുരസ്‌കാരം സ്വന്തമാക്കി ഒമാനി എഴുത്തുകാരി ജോഖ അല്‍ ഹര്‍ത്തി. അധിനിവേശ കാലത്തിനു ശേഷമുള്ള ഒമാന്റെ പാശ്ചാത്തലത്തില്‍ മൂന്നു സ്വദേശി വനിതകളുടെ കഥ പറയുന്ന സെലസ്റ്റിയന്‍ ബോഡീസ് എന്ന നോവലിനാണ് പുരസ്‌കാരം. മാന്‍ ബുക്കര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരിയായി ജോഖ അല്‍ ഹര്‍ത്തി മാറി.

50,000 പൗണ്ട് (ഏകദേശം 48.38 ലക്ഷം രൂപ)യാണ് സമ്മാന തുക. എന്നാല്‍, നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിന്‍ ബൂത്തുമായി ഇതു പങ്കുവയ്ക്കും.