അബുദാബി∙ യുഎഇയുടെ വികസനത്തിൽ പ്രാദേശിക, രാജ്യാന്തര മാധ്യമങ്ങൾ മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

റമസാൻ ആശംസ നേരാനെത്തിയ അറബ്, രാജ്യാന്തര മാധ്യമങ്ങളിലെ പത്രാധിപ സമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹ മന്ത്രിയും നാഷനൽ മീഡിയാ കൗൺസിൽ ചെയർമാനുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് സുൽത്താൻ അൽ ജാബറും പങ്കെടുത്തു. ഒരേ സമയം ജനങ്ങളുടെയും അധികാരികളുടെയും ശബ്ദമാകാൻ മാധ്യമങ്ങൾക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.