ദുബായ്∙ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫലിക്ക് അൽ വതനി അൽ ഇമാറാത് അവാർഡ്. ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റും പരിഗണിച്ചാണ് പുരസ്കാരം. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.