ദോഹ ∙ ദോഹ മെട്രോയുടെ സീറ്റുകൾ ഇരിക്കുന്നതിനു മാത്രമുള്ളതാണെന്ന്‌ ഖത്തർ റെയിലിന്റെ ഓർമപ്പെടുത്തൽ.

കുട്ടികൾ സീറ്റുകളിൽ എഴുന്നേറ്റുനിൽക്കുകയും മുതിർന്ന യാത്രികരിൽ ചിലർ സീറ്റിലിരുന്നു ഭക്ഷണം കഴിക്കുകയും ചിലർ സഹയാത്രികർക്ക്‌ ബുദ്ധിമുട്ടാവുന്ന തരത്തിൽ സീറ്റിലിരുന്ന്‌ ഉറങ്ങുകയും ചെയ്യുന്നത്‌ ശ്രദ്ധയിൽ പെട്ടതോടെയാണ്‌ ഖത്തർ റെയിൽ ഇക്കാര്യം ട്വീറ്റ്‌ ചെയ്‌തത്‌. ഒരു സാഹചര്യത്തിലും കുട്ടികളെ സീറ്റിൽ നിന്നു യാത്രചെയ്യാൻ അനുവദിക്കരുതെന്നു രക്ഷിതാക്കൾക്കു ഖത്തർ റെയിൽ മുന്നറിയിപ്പു നൽകി.