ഷാർജ ∙ കാസർകോട് പെര്‍ള സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം നിര്യാതയായി. സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഇടിയടുക്കയിലെ മഹമൂദ്-ഹാജിറ ദമ്പതികളുടെ മകള്‍ മര്‍സൂന (28)യാണ് മരിച്ചത്. ആറ് മാസംമുമ്പാണ് ഷാര്‍ജയിലെത്തിയത്. ആയിഷ സനദ് മകളാണ്. സഹോദരന്‍: മുഹമ്മദ് മബ്‌റൂഖ്. മര്‍സൂനയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള നടപടികൾ നടന്നുവരുന്നു.