ഷാർജ∙ ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്പോർട്സ് കമ്മിറ്റി നടത്തുന്ന റമസാൻ വോളിബോൾ ടൂർണമെന്റ് തുടങ്ങി. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എം. ജാബിർ, സന്തോഷ് കെ. നായർ, ഷാജി കെ. ജോൺ,സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, ആന്റണി ജോസഫ്, മാധവൻ നായർ പാടി, അജയകുമാർ എസ്. പിള്ള, അബ്ദു മനാഫ്, ഹരിലാൽ, ഏബ്രഹാം ചാക്കോ, ജാഫർ കണ്ണാട്ട്, ടി.പി. അബ്ദുൽ ജബ്ബാർ, ടി.വി. നസീർ, നൗഷാദ് ഖാൻ പാറയിൽ, നിസാർ തളങ്കര, ഷിബു കെ. ജോൺ എന്നിവർ പ്രസംഗിച്ചു. എട്ടു പുരുഷ ടീമുകളും നാലു വനിതാ ടീമുകളും പങ്കെടുക്കും. 31നാണ് ഫൈനൽ. ഉദ്ഘാടന മൽസരത്തിൽ ടീം പതിക്കാൻ തുടർച്ചയായ രണ്ടു സെറ്റുകൾക്കു സ്പോർട്സ് ക്ലബ് യുഎഇയെ പരാജയപ്പെടുത്തി. സ്കോർ (25-20,33-31). ഗുബൈബ ഷാർജ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ രാത്രി ഒൻപതിനു ശേഷമാണ് മൽസരങ്ങൾ.