അബുദാബി∙ തിരഞ്ഞെടുപ്പിൽ  നേടിയ മികച്ച വിജയത്തിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിന്ദിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും മോദിക്ക് അഭിനന്ദന സന്ദേശം അയച്ചു.