ദുബായ്∙ റമസാന്റെ അവസാന നാളുകളിൽ കുടുംബങ്ങൾക്ക് ഒന്നായി ആസ്വദിക്കാൻ വ്യത്യസ്ത പരിപാടികളും ഒട്ടേറെ നിരക്കിളവുകളുമായി ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ്(ഡിഎഫ്ആർഇ). 

∙ ദുബായ് അക്വേറിയം

അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കു സൗജന്യ പ്രവേശനം. അണ്ടർ വാട്ടർ സൂ, ദുബായ് മാളിലെയും ദുബായ് മറീന മാളിലെയും റീൽ  സിനിമാസിലും സൗജന്യ പ്രവേശനം ലഭിക്കും.

∙ ജുമൈറ എമിറേറ്റ്സ് ടവേഴ്സ്

നഗര ഹൃദയത്തിലെ ജുമൈറ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിൽ 15% ഇളവ്. മജ്‌ലിസ് ഗോ ഡോൾഫിനിൽ നിത്യേന ഇഫ്താർ ബുഫെ, മുൻ‍ഡോയിൽ പ്രഭാത ഭക്ഷണമോ, മജ് ലിസ് ഗോ ഡോൾഫിനിൽ സുഹൂറോ സൗജന്യമായി ആസ്വദിക്കാം. 

∙ ടെന്റുകൾ, ഇഫ്താർ

ഫൈറൂസ് റമസാൻ ടെന്റ്, ഫയർമൗണ്ട് ദ് പാം, ബാൽ അൽ ഷംസ് ഡെസേർട് ആൻഡ് സ്പായിലെ അൽ ഹദീറ ടെന്റ്, ദ് മെയ്ദാൻ ടെന്റ്, ബുർജ് അൽ അറബിലെ അൽ ഫലക് ബാൾറൂം, അറ്റ്ലാന്റിസ് ദ് പാമിലെ അസാതീർ, താവ് ലെറ്റ് എക്സ് ഇൻക്ഡ്, ദുബായ് ഓപറ ഇഫ്താർ തുടങ്ങിയ സ്ഥലങ്ങളിൽ വിഭവസമൃദ്ധമായ ഇഫ്താറും സുഹൂറും ആസ്വദിക്കാം. വിവരങ്ങൾക്ക്:  https://www.visitdubai.com/en/discover/festivals/ramadan-in-dubai.

∙ ജമീൽ ആർട്സ് സെന്റർ

28ന് ക്യൂറേറ്റർ സാം ബർദൗയിൽ, ടൽ ഫെല്ലാറത് എന്നിവർ പങ്കെടുക്കുന്ന സംഭാഷണം. കവിയും ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ നുജൂം അൽ ഗാനെം പങ്കെടുക്കും.

∙ ബോളിവുഡ് പാർക്സ്

പാർക്ക്, ഇഫ്താർ, വിനോദ പരിപാടികൾ, പാർക്കിങ് എന്നിവ 50 ദിർഹത്തിന് ലഭ്യമാകും. എല്ലാത്തരം റൈഡുകൾക്കും 10 ദിർഹം നൽകിയാൽ മതി. ഒപ്പം ബോളിവുഡ് എന്റർടെയ്ൻമെന്റിന്റെ പരിപാടികളും.

∙ ബിഗ് ബസാർ

ദുബായ് വേൾഡ് ട്രേഡ് സെന്റർ സബീൽ ഹാൾ നാലിൽ ജൂൺ 4 വരെ റമസാൻ ബിഗ് ബസാർ പ്രവർത്തിക്കും. രാത്രി 7 മുതൽ പുലർച്ചെ 2 വരെയാണു സമയം. പെരുന്നാൾ ദിനങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ. പ്രവേശനം സൗജന്യം.