കുവൈത്ത് സിറ്റി∙ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ.

 ഈ മേഖലയിൽ പുലർത്തേണ്ട മൂല്യങ്ങൾ പാലിക്കാതെയുള്ള പരസ്യങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് നിർദേശമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. അഹമ്മദ് അൽ അനേസി പറഞ്ഞു. പരസ്യങ്ങൾക്കു കൃത്യമായ മാനദണ്ഡം ഏർപ്പെടുത്തി കർശനമായ നിയന്ത്രണമുണ്ടാക്കണം. ആരോഗ്യ മേഖല വ്യാപാരവത്കരിക്കുന്നതിനെതിരെ നടപടി വേണം. ഈ വിഷയത്തിലൂന്നി അസോസിയേഷൻ സിം‌പോസിയം സംഘടിപ്പിക്കും.

ചില ടെലിവിഷൻ പരിപാടികൾ ആരോഗ്യ മേഖലയെ ദുരുപയോഗം ചെയ്യുന്നുണ്ട്. വാർത്താ വിതരണ മന്ത്രാലയം ഇക്കാര്യം നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.