ദുബായ്∙ നന്മയിലധിഷ്ഠിതമായ ജീവിതമാണു റമസാൻ മാസത്തിന്റെ സന്ദേശമെന്നും മനസ്സിന്റെ വിമലീകരണമാണു നോമ്പിലൂടെ ലക്ഷ്യമിടുന്നതെന്നും സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷനും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി അഭിപ്രായപ്പെട്ടു. 

റാശിദിയ്യ മർകസ് സഹ്‌റത്തുൽ ഖുർആൻ സെന്ററിൽ റമസാൻ സന്ദേശം നൽകുകയായിരുന്നു. ഡോ. അബ്ദുൽ കരീം വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്‌തു.

കെ.എ. യഹിയ സഖാഫി ആലപ്പുഴ അധ്യക്ഷത വഹിച്ചു. മദ്രസ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അലി മദനി കളന്തോട്, നവാസ് എടമുട്ടം, അഷ്‌റഫ് എറണാകുളം എന്നിവർ പ്രസംഗിച്ചു.