മസ്‌കത്ത്∙ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള മുവാസലാത്ത് ബസ് സർവീസ് നിരക്കിളവ് എടുത്തുകളഞ്ഞു.

കഴിഞ്ഞ വര്‍ഷം ഉദ്ഘാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ 50% നിരക്കിളവ് ജൂണ്‍ ഒന്ന് മുതല്‍ ഉണ്ടാകില്ല. മെയ് 31 വരെ 500 ബൈസ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ജൂണ്‍ ഒന്ന് മുതല്‍ ഇത് ഒരു റിയാലായി വര്‍ധിക്കും. മൊബേല(1എ), റൂവി (എ1ബി) എന്നിവിടങ്ങളിലേക്കാണു വിമാനത്താവളത്തില്‍ നിന്നു സർവീസുകള്‍. ഓരോ 30 മിനിറ്റിലും സർവീസുണ്ട്.