ദമാം∙ ദുബായിലുള്ള ബന്ധുക്കളെ സന്ദർശിച്ചു മടങ്ങവേ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ് ബാലിക മരിച്ചു......

ദമാം∙ ദുബായിലുള്ള ബന്ധുക്കളെ സന്ദർശിച്ചു മടങ്ങവേ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ് ബാലിക മരിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം∙ ദുബായിലുള്ള ബന്ധുക്കളെ സന്ദർശിച്ചു മടങ്ങവേ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ് ബാലിക മരിച്ചു. ചേലക്കര കിള്ളിമംഗലം സ്വദേശി കിഴക്കേപുറത്തുവീട്ടിൽ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകൾ ഫാത്തിമ ഷുഹദയാണു മരിച്ചത്. യുഎഇ-സൗദി അതിർത്തിയായ സൽവയ്ക്കു സമീപം ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

വാഹനമോടിച്ച ഷഫീഖും അഫീഫയും പരുക്കുകളോടെ രക്ഷപ്പെട്ടു. അഫീഫയോടൊപ്പം പിൻസീറ്റിൽ ഉറങ്ങുകയായിരുന്ന കുട്ടി ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചു. ജുബൈലിൽ സ്വകാര്യ കമ്പനിയിൽ അക്കൌണ്ടന്റായി ജോലി ചെയ്തുവരുന്ന ഷെഫീഖ് സന്ദർശക വീസയിൽ കുടുംബത്തെ കൊണ്ടുവന്നിട്ട് 3 മാസം ആകുന്നതേയുള്ളൂ.  ഖബറടക്കം സൽവയിൽ.