ദോഹ ∙രാജ്യത്തെ 87 കുട്ടികളിൽ ഒരാൾക്ക് വീതം ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ (എഎസ്ഡി) ബാധിച്ചിട്ടുണ്ടെന്ന് പഠനം. മേഖലയിൽ ഓട്ടിസം ബാധിച്ചവരുടെ ആധിക്യം നിർണയിക്കുന്നതിനായി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙രാജ്യത്തെ 87 കുട്ടികളിൽ ഒരാൾക്ക് വീതം ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ (എഎസ്ഡി) ബാധിച്ചിട്ടുണ്ടെന്ന് പഠനം. മേഖലയിൽ ഓട്ടിസം ബാധിച്ചവരുടെ ആധിക്യം നിർണയിക്കുന്നതിനായി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഖത്തറിലെ കുട്ടികളിൽ 1.14 % ആണ് ഓട്ടിസം ബാധിതർ. ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഖത്തർ ബയോമെഡിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജിക്കൽ ഡിസോർഡർ  സെന്ററാണ് പഠനം നടത്തിയത്. രാജ്യത്തെ 56 ആൺകുട്ടികളിൽ ഒരാൾക്ക് വീതവും 230 പെൺകുട്ടികളിൽ ഒരാൾക്ക് വീതവുമാണ് ഓട്ടിസം ബാധിച്ചിരിക്കുന്നത്. സ്വദേശി-പ്രവാസി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 2016 ലെ സെൻസസ് പ്രകാരമാണ് പഠനം നടത്തിയത്.

ഖത്തറിലെ 1 മുതൽ 20 വയസ്സ് വരെ പ്രായമുള്ള 4,791 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്. രോഗത്തിന്റെ ആധിക്യമറിയാൻ 6 വർഷം നീണ്ട സമഗ്ര പഠനമാണ് നടത്തിയത്. ഗൾഫ് മേഖലയിലും ഖത്തറിലും ഇത്തരത്തിൽ വർഷങ്ങൾ നീണ്ട പഠനം നടത്തുന്നത് ആദ്യമായാണ്. ഓട്ടിസം സംബന്ധിച്ച് ഭാവി പഠനത്തിന് റിപ്പോർട്ട് ഉപകരിക്കും. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിൽ ഖത്തറിന്റെ പ്രഥമ ഓട്ടിസം റജിസ്ട്രി തയാറാക്കും. ഘട്ടം ഘട്ടമായാണ് പഠനം നടത്തിയത്. ഒന്നാം ഘട്ടത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ സോഷ്യൽ കമ്യൂണിക്കേഷൻ ക്വസ്റ്റ്യനയർ സ്‌ക്രീനിങ് ടൂൾ വഴി പരിശോധനയും നടത്തി. 93 സർക്കാർ-സ്വകാര്യ സ്‌കൂളുകളിലായി 5നും 12നും ഇടയിൽ പ്രായമുള്ള 9,074 പ്രൈമറി സ്‌കൂൾ വിദ്യാർഥികളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രണ്ടാം ഘട്ടത്തിൽ ഓട്ടിസം പരിചരണ കേന്ദ്രങ്ങളിലും ആശുപത്രികളെയുമാണ് പഠന വിധേയമാക്കിയത്.