ദോഹ∙ ഗതാഗത സേവനങ്ങൾ സുഗമമാക്കാൻ പേൾ ഖത്തറിൽ ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് ഓഫിസ് തുറന്നു. സ്വദേശികൾക്കും പ്രവാസികൾക്കും ആഴ്ചയിൽ 24 മണിക്കൂറും ഇവിടെ ഗതാഗത സേവനങ്ങൾ ലഭിക്കും. പുതിയ ഓഫിസിന്റെ പ്രവർത്തനം പേൾ ഖത്തർ മേഖലയിലെ ഗതാഗതം കൂടുതൽ സുഗമമാക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഗതാഗത സേവനങ്ങൾ സുഗമമാക്കാൻ പേൾ ഖത്തറിൽ ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് ഓഫിസ് തുറന്നു. സ്വദേശികൾക്കും പ്രവാസികൾക്കും ആഴ്ചയിൽ 24 മണിക്കൂറും ഇവിടെ ഗതാഗത സേവനങ്ങൾ ലഭിക്കും. പുതിയ ഓഫിസിന്റെ പ്രവർത്തനം പേൾ ഖത്തർ മേഖലയിലെ ഗതാഗതം കൂടുതൽ സുഗമമാക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

ഗതാഗത ലംഘനങ്ങൾ കൈകാര്യം ചെയ്യുക, അപകടങ്ങൾ അന്വേഷിക്കുക, വാഹന റജിസ്‌ട്രേഷൻ നടപടികൾ, ലൈസൻസ് അപേക്ഷകൾ എന്നിവയും പുതിയ ഓഫിസിന്റെ സേവനങ്ങളിൽ ഉൾപ്പെടുന്നു. 2018-22 ഗതാഗത സുരക്ഷാ നയത്തിന്റെ ഭാഗമായാണ് പേൾ ഖത്തറിൽ പുതിയ ഓഫിസ് തുറന്നതെന്നു മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സാദ് അൽ ഖർജി പറഞ്ഞു. വാഹന അപകടങ്ങളെ തുടർന്നുള്ള മരണനിരക്കും ഗുരുതര പരുക്കുകളും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണിത്.

മികച്ച സുരക്ഷ

പേൾ ഖത്തറിലെ ഗതാഗത സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പും പേൾ ഖത്തർ ഡവലപ്പർ യുണൈറ്റഡ് ഡവലപ്മെന്റ് കമ്പനി (യുഡിസി)യും ധാരണാപത്രം ഒപ്പുവച്ചു. പേൾ ഖത്തറിലെ താമസക്കാർക്കും സന്ദർശകർക്കും ഗതാഗത സുരക്ഷ ഉറപ്പാക്കും. ഗതാഗത ജനറൽ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സാദ് അൽ ഖർജിയും യുഡിസി സിഇഒ ഇബ്രാഹിം ജാസ്സിം അൽ ഓത്മാനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കരാർ പ്രകാരം പേൾ ഖത്തറിൽ 24 മണിക്കൂർ നേരത്തും സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ഗതാഗത പട്രോൾ സംഘത്തെ വകുപ്പ് നിയമിക്കും. പ്രത്യേക കൺട്രോൾ-പ്രവർത്തന സെന്ററിലൂടെ പേൾ ഖത്തറിലെ താമസക്കാർക്കും സന്ദർശകർക്കുമായി സേവനങ്ങളും നൽകും.