ദോഹ ∙ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) മത്സ്യ തൊഴിലാളികൾക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് നാളെ അൽഖോറിൽ. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തിൽ അൽഖോർ മേഖലയിലെ മത്സ്യ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ക്യാംപ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) മത്സ്യ തൊഴിലാളികൾക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് നാളെ അൽഖോറിൽ. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തിൽ അൽഖോർ മേഖലയിലെ മത്സ്യ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ക്യാംപ്. ഇന്ത്യൻ അംബാസഡർ പി.കുമരൻ ക്യാംപ് ഉദ്ഘാടനം ചെയ്യും. ഖത്തർ തമിഴർ സംഘത്തിന്റെ പിന്തുണയിൽ സംഘടിപ്പിക്കുന്ന ക്യാംപ് അൽഖോറിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ രാവിലെ 7.30 മുതൽ 11.30 വരെ നടക്കും. ഇന്ത്യൻ ഡോക്‌ടേഴ്‌സ് ക്ലബ്ബിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ലഭ്യമാകും. സ്‌പോട്ട് റജിസ്‌ട്രേഷനുമുണ്ട്. വെൽകെയർ ഗ്രൂപ്പാണ് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്.

ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച, പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദം, ബിഎംഐ പരിശോധനകൾ എന്നിവയുണ്ട്. തൊഴിലാളികൾക്ക് പ്രശ്‌നങ്ങളും പരാതികളും അറിയിക്കാൻ ഇന്ത്യൻ എംബസിയുടെ ഹെൽപ് ഡെസ്‌കും തൊഴിൽ വിഭാഗം പ്രതിനിധികളും ഉണ്ടാകും. ഐസിബിഎഫിന്റെ 38-ാമത് മെഡിക്കൽ ക്യാംപാണിത്. ദോഹ, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ ലേബർ ക്യാംപുകളിലും കമ്പനികളിലുമുള്ള തൊഴിലാളികൾക്കാണ് ഐസിബിഎഫിന്റെ മെഡിക്കൽ ക്യാംപുകളുടെ പ്രയോജനം ലഭിക്കുന്നത്. എല്ലാ വർഷവും മത്സ്യതൊഴിലാളികൾക്കായി പ്രത്യേക മെഡിക്കൽ ക്യാംപുകളും നടത്തുന്നുണ്ട്.