ദോഹ ∙ രാജ്യത്തിന്റെ ആഭ്യന്തര ടൂറിസം വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും പ്രേരകശക്തിയായി വേനൽ ആഘോഷം. രണ്ടര മാസം നീളുന്ന ആഘോഷം ടൂറിസം ഉൽപന്നങ്ങൾ വൈവിധ്യവൽക്കരിക്കാനുള്ള നടപടികൾക്കും കരുത്ത് പകരുന്നുണ്ട്. റീട്ടെയ്ൽ, ആതിഥേയ മേഖലകളുടെ വളർച്ച കൂടി ലക്ഷ്യമിട്ട് ഖത്തർ ദേശീയ ടൂറിസം കൗൺസിലാണ് വേനലാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ രാജ്യത്തിന്റെ ആഭ്യന്തര ടൂറിസം വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും പ്രേരകശക്തിയായി വേനൽ ആഘോഷം. രണ്ടര മാസം നീളുന്ന ആഘോഷം ടൂറിസം ഉൽപന്നങ്ങൾ വൈവിധ്യവൽക്കരിക്കാനുള്ള നടപടികൾക്കും കരുത്ത് പകരുന്നുണ്ട്. റീട്ടെയ്ൽ, ആതിഥേയ മേഖലകളുടെ വളർച്ച കൂടി ലക്ഷ്യമിട്ട് ഖത്തർ ദേശീയ ടൂറിസം കൗൺസിലാണ് വേനലാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

വേനലാഘോഷം സമാപിക്കുന്ന ഓഗസ്റ്റ് 16 വരെ ചെറുകിട വിൽപ്പന-വാങ്ങൽ വിപണികൾ സജീവമാണ്. ഹോട്ടലുകളിൽ താമസക്കാരുടെ എണ്ണം വർധിച്ചു. റസ്റ്ററന്റുകളിൽ തിരക്കേറി. രാജ്യത്തിന്റെ വളർച്ചയിൽ തങ്ങളുടെ പങ്ക് ദൃഢമാക്കാൻ സ്വകാര്യ മേഖലയ്ക്ക് ലഭിച്ച വലിയ അവസരം കൂടിയാണിത്. ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ നൽകാനായി പ്രാദേശിക, വിദേശ കമ്പനികൾ തമ്മിൽ ആരോഗ്യകരമായ മത്സരവും നടക്കുന്നുണ്ട്.

കൂടുതൽ സന്ദർശകർ

2023 ഓടെ വർഷംതോറും 56 ലക്ഷം സന്ദർശകരെ ആകർഷിക്കുകയാണ് ദേശീയ ടൂറിസം കൗൺസിലിന്റെ ലക്ഷ്യം. ദേശീയ ടൂറിസം മേഖലാ നയം 2018-2023 ലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. 2016ലെ 29 ലക്ഷം സന്ദർശകരിൽനിന്ന് മുന്നേറുകയാണ് ലക്ഷ്യം. സന്ദർശകർക്ക് മികച്ച ടൂറിസം അനുഭവം നൽകുന്നതിനൊപ്പം ഖത്തറിന്റെ സാംസ്‌കാരിക, കലാ, ചരിത്ര പ്രാധാന്യങ്ങൾ കൂടി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസ്സർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിലാണ് കൗൺസിലിന്റെ പ്രവർത്തനം. ദേശീയ നയ പ്രകാരം ടൂറിസത്തിന്റെ മൊത്തം ചെലവ് 40 ബില്യൻ റിയാലാണ് പ്രതീക്ഷിക്കുന്നത്. 2016 നെ അപേക്ഷിച്ച് ഹോട്ടൽ താമസക്കാരുടെ നിരക്കിൽ 70 % ആണ് വർധന. വീസ ഇളവുകളും ഖത്തർ എയർവേയ്‌സ് നൽകുന്ന ടിക്കറ്റ് നിരക്ക് ഇളവുകളും സന്ദർശകരുടെ എണ്ണം വർധിക്കാൻ കാരണമായി.