ദോഹ ∙ പ്രവാസി തൊഴിലാളികൾക്ക് ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിലാകും. ഓഗസ്റ്റ് 31 വരെയാണു നിയമത്തിനു പ്രാബല്യം. രാവിലെ 11.30 വരെയും ഉച്ചകഴിഞ്ഞു 3 മണിക്കുശേഷവുമാണു പുറംജോലി സമയം......

ദോഹ ∙ പ്രവാസി തൊഴിലാളികൾക്ക് ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിലാകും. ഓഗസ്റ്റ് 31 വരെയാണു നിയമത്തിനു പ്രാബല്യം. രാവിലെ 11.30 വരെയും ഉച്ചകഴിഞ്ഞു 3 മണിക്കുശേഷവുമാണു പുറംജോലി സമയം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ പ്രവാസി തൊഴിലാളികൾക്ക് ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിലാകും. ഓഗസ്റ്റ് 31 വരെയാണു നിയമത്തിനു പ്രാബല്യം. രാവിലെ 11.30 വരെയും ഉച്ചകഴിഞ്ഞു 3 മണിക്കുശേഷവുമാണു പുറംജോലി സമയം. 11.30 മുതൽ 3 വരെ വിശ്രമത്തിനുള്ള സമയം. നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചൂട് കൂടുന്നതിനാൽ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യത്തിനു ഹാനികരമാകുമെന്നതിനെ തുടർന്നാണ് ഉച്ചവിശ്രമ നിയമം നിർബന്ധമാക്കിയത്. നിർമാണ തൊഴിലാളികൾക്കും പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റു തൊഴിലാളികൾക്കുമെല്ലാം നിയമം ആശ്വാസകരമാണ്.

നിയമം പ്രാബല്യത്തിലാകുന്നതോടെ നാളെമുതൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ കർശന പരിശോധനയുമുണ്ടാകും. മന്ത്രാലയത്തിന്റെ നടപടികൾക്കു പിന്തുണ പ്രഖ്യാപിച്ചു കമ്പനികൾ തങ്ങളുടെ പുറം തൊഴിലാളികളുടെ സമയക്രമത്തിലും മാറ്റം വരുത്തുകയാണു പതിവ്. പകൽ തൊഴിലാളികൾക്കു പൂർണ വിശ്രമം നൽകി ജോലി രാത്രിയിൽ മാത്രമാക്കി സമയം ക്രമീകരിക്കുന്ന കമ്പനികളുമുണ്ട്. അതേസമയം നിയമം ലംഘിക്കുന്ന കമ്പനികൾ പിഴ ഒടുക്കേണ്ടി വരും. ലംഘനം ആവർത്തിച്ചാൽ കമ്പനി അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശന നിയമ നടപടികളും നേരിടേണ്ടിവരും. വേനലിൽ സംരക്ഷണം ഉറപ്പാക്കാനുള്ള നിയമം 2007 മുതലാണു പ്രാബല്യത്തിലായത്.