ദുബായ് ∙ വേനൽക്കാലത്തു വമ്പൻ ആഘോഷമൊരുക്കാൻ ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ്). കണ്ണിനും കരളിലും കുളിർമ പകരുന്ന ഒട്ടേറെ പരിപാടികൾ അവതരിപ്പിക്കുമെന്നു ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റും അറിയിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വേനൽക്കാലത്തു വമ്പൻ ആഘോഷമൊരുക്കാൻ ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ്). കണ്ണിനും കരളിലും കുളിർമ പകരുന്ന ഒട്ടേറെ പരിപാടികൾ അവതരിപ്പിക്കുമെന്നു ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റും അറിയിച്ചു. 21 മുതൽ ഓഗസ്റ്റ് മൂന്നുവരെയാണ് ഡിഎസ്എസ് ആഘോഷം. വൻ വിലക്കിഴിവുകളുമായി ഷോപ്പിങ് അവസരങ്ങളും കൊതിയൂറും വിഭവങ്ങളുടെ നിരയുമായി ഭക്ഷ്യമേളകളും ഇതിനൊപ്പം നടക്കും.
 
വിലക്കുറവ്

ഡിഎസ്എസ് ആഘോഷ നാളുകളിൽ 3,500 കടകളിൽ 300 ബ്രാൻഡ് ഉൽപന്നങ്ങൾ വൻ വിലക്കുറവിൽ ലഭിക്കും. 25 മുതൽ 75% വിലക്കിഴിവാണ് വാഗ്ദാനം. ഒരോ ദിവസവും ഒരു ഉൽപന്നം പ്രത്യേക മേഖലയിൽ വിലക്കുറവോടെ നൽകുന്ന പദ്ധതിയുമുണ്ടാകും. 24 മണിക്കൂർ മുൻപ് മാത്രമാവും ഈ ഡീലിനെക്കുറിച്ചുള്ള വിവരം പ്രസിദ്ധീകരിക്കുക.

പ്രദർശനം

മ്യൂസിയങ്ങളിൽ പ്രത്യേക പ്രദർശനമുണ്ടാകും. അൽ ഷിൻദഗ, അൽ മർമൂം പൈതൃക ഗ്രാമം, എത്തിഹാദ് മ്യൂസിയം, ദുബായ് മ്യൂസിയം, ഷെയ്ഖ് മുഹമ്മദ് സെന്റർ ഫോർ കൾചറൽ അണ്ടർസ്റ്റാൻഡിങ് എന്നിവയെല്ലാം തുറക്കും. കുറാഡോ ഫൈൻ ആർട് ഗ്യാലറി, ഗ്രീൻ ആർട് ഗ്യാലറി എന്നിവയിലും പ്രത്യേക പ്രദർശനം ഉണ്ടാകും. ദുബായ് ഫ്രെയിം, ദി പോയിന്റ്, പാം ജുമൈറ എന്നിവിടങ്ങളിലും സന്ദർശനം നടത്താം.

വിനോദം

അക്വ വെഞ്ച്വർ, വൈൽഡ് വാദി വാട്ടർ പാർക്ക്, ലാ മെറിലെ പുതിയ ലഗൂണ വാട്ടർ പാർക്ക്, സിറ്റി വോക്കിലെ ഹബ് സീറോ, മോദേഷ് വേൾഡ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവിടങ്ങളിൽ ആകർഷക പാക്കേജുകളുണ്ട്. ഭക്ഷണപ്രേമികൾക്കും ഡിഎസ്എസ് നല്ല അവസരം ഒരുക്കുന്നു. കടൽ വിഭവങ്ങൾ ആസ്വദിക്കാൻ ജുമൈറയിലെ ത്രീ ഫിൽസ്, ടർക്കിഷ് വിഭവങ്ങൾ രുചിക്കാൻ ദി പോയിന്റിലെ ദി കശപ്, ജാപ്പനീസ് വിഭവങ്ങൾക്ക് ഡബ്യൂ ദുബായ്, ദി പാം എന്നിവിടങ്ങളിലെ അകിര ബാക്ക് എന്നിവിടങ്ങളിൽ പ്രത്യേക ഓഫറുകളുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് www.dubaisummersurprises.com