അബുദാബി ∙ ലൂവ്റ് അബുദാബി മ്യൂസിയത്തിൽ സെപ്റ്റംബറിൽ 4 പുതിയ പ്രദർശനങ്ങൾ ആരംഭിക്കും. ചരിത്രത്തെ കലയുമായി ബന്ധപ്പെടുത്തുന്നവയാകും പ്രദർശനങ്ങൾ....

അബുദാബി ∙ ലൂവ്റ് അബുദാബി മ്യൂസിയത്തിൽ സെപ്റ്റംബറിൽ 4 പുതിയ പ്രദർശനങ്ങൾ ആരംഭിക്കും. ചരിത്രത്തെ കലയുമായി ബന്ധപ്പെടുത്തുന്നവയാകും പ്രദർശനങ്ങൾ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ലൂവ്റ് അബുദാബി മ്യൂസിയത്തിൽ സെപ്റ്റംബറിൽ 4 പുതിയ പ്രദർശനങ്ങൾ ആരംഭിക്കും. ചരിത്രത്തെ കലയുമായി ബന്ധപ്പെടുത്തുന്നവയാകും പ്രദർശനങ്ങൾ. സംഗീതം, കവിത, ഇൻസ്റ്റലേഷൻ, കുടുംബവിനോദ പരിപാടികൾ എന്നിവ സമന്വയിപ്പിച്ചാണ് പ്രദർശനങ്ങളെ വ്യത്യസ്തമാക്കുന്നതെന്നു ലൂവ്റ് അബുദാബി ഡയറക്ടർ മാന്വൽ റബാത് പറഞ്ഞു. പുതിയ പ്രദർശനത്തിൽ മേഖല ഇന്നുവരെ കാണാത്ത 80 ആർട്ട് വർക്കുകളും ഉൾപെടുത്തിയിട്ടുണ്ട്. പാബ്ലോ പികാസോ, മാർക് ചഗൽ, അമഡിയോ മൊഡിഗ്ലിയാനി, സോണിയ ഡെലോണെ തുടങ്ങി ലോക പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികളും ഇതിൽ ഉൾപ്പെടും.

സെപ്റ്റംബർ 18 മുതൽ 21 വരെ ലിവിങ് മെഷീൻസ് എന്ന പേരിൽ സഞ്ചരിക്കുന്ന പ്രദർശനവും കാണാം. സെപ്റ്റംബർ 27, 28 തീയതികളിൽ കുടുംബ വാരാന്ത്യം എന്ന പേരിൽ കലാവിരുന്നുകളുണ്ടാകും. ഇതോടനുബന്ധിച്ച് സിനിമാ പ്രദർശനവുമുണ്ട്. വെൻ ആർട് മെറ്റ് സിനിമ എന്ന പേരിലുള്ള പ്രദർശനം ഏപ്രിൽ 15 മുതൽ ജൂലൈ 11 വരെയാണ്. 100 പെയിന്റിങുകളും ചിത്രങ്ങളും ശിൽപങ്ങളും ഫോട്ടോകളും പ്രമുഖ ചിത്രങ്ങളിലെ പ്രശസ്ത ദൃശ്യങ്ങളും അടങ്ങിയതാണ് ഈ പ്രദർശനം. പ്രവേശനം ടിക്കറ്റ് മൂലം. 13 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യം. കുട്ടികളുടെ മ്യൂസിയത്തിലേക്കുള്ള പ്രവേശനവും സൗജന്യമാണ്.

ആഢംബരക്കാഴ്ചകൾ ഒക്ടോബറിൽ

ആഢംബരത്തിൻറെ 10,000 വർഷങ്ങൾ എന്ന പേരിലുള്ള പ്രദർശനം ഒക്ടോബർ 30 മുതൽ 2020 ഫെബ്രുവരി 15 വരെയാണ്. ഇതും സന്ദർശകർക്ക് പുതുമയുള്ള കാഴ്ചയായിരിക്കും. ഫാഷൻ, ആഭരണം, കല, ഫർണിചർ, ഡിസൈൻ തുടങ്ങിയ രംഗങ്ങളിലെ 350 അത്യാഢംബര വസ്തുക്കളായിരിക്കും പ്രദർശിപ്പിക്കുക.