ഷാർജ ∙ ഭക്ഷണം പാഴാക്കരുതേ...നിങ്ങള്‍ പാഴാക്കുന്ന ഇത്തിരി വറ്റു പോലും ചിലപ്പോൾ ഒരാളുടെ വിശപ്പിന് ശമനമുണ്ടാക്കിയേക്കാം എന്ന യാഥാർഥ്യം വിളിച്ചോതുന്ന സ്കൂൾ വിദ്യാർഥികളുടെ ഹ്രസ്വചിത്രം ‘അലേർട്’ ശ്രദ്ധേയമാകുന്നു. ഷാർജ ഇന്ത്യൻ സ്കൂളിലെ ധ്വനി എസ്. ദേവി (14) സംവിധാനം ചെയ്ത അലേർടിന്റെ ആദ്യ പ്രദർശനം അജ്മാനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഭക്ഷണം പാഴാക്കരുതേ...നിങ്ങള്‍ പാഴാക്കുന്ന ഇത്തിരി വറ്റു പോലും ചിലപ്പോൾ ഒരാളുടെ വിശപ്പിന് ശമനമുണ്ടാക്കിയേക്കാം എന്ന യാഥാർഥ്യം വിളിച്ചോതുന്ന സ്കൂൾ വിദ്യാർഥികളുടെ ഹ്രസ്വചിത്രം ‘അലേർട്’ ശ്രദ്ധേയമാകുന്നു. ഷാർജ ഇന്ത്യൻ സ്കൂളിലെ ധ്വനി എസ്. ദേവി (14) സംവിധാനം ചെയ്ത അലേർടിന്റെ ആദ്യ പ്രദർശനം അജ്മാനിൽ നടന്നപ്പോൾ, അത് മുതിർന്നവരെടുത്ത ചിത്രത്തോളം മികവു പുലർത്തിയതായി അഭിപ്രായമുയർന്നു.

ഒൻപതു വയസുകാരൻ നിദാൽ എ.ജലീൽ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. രണ്ടു വയസുകാരി വർദയുടെ പ്രകടനവും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു. രണ്ടു ദിവസം കൊണ്ടാണ് അലേർടിന്റെ ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ധ്വനി പറഞ്ഞു. എട്ടു മിനിറ്റ് മാത്രം ദൈർഘ്യമുള്ള സിനിമയുടെ സന്ദേശത്തെ പരമാവധി ജനങ്ങളിൽ എത്തിക്കാൻ വരും ദിവസങ്ങളിൽ പല വേദികളിലും പ്രദർശനം സംഘടിപ്പിക്കും. 

ADVERTISEMENT

സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ ജലീലും ചിത്രത്തിൽ വേഷമവതരിപ്പിച്ചിട്ടുണ്ട്. അജ്മാൻ പ്രദർശനത്തിൽ മുൻ സിനിമാ നിർമാതാവും അഭിനേതാവുമായ എം.എം. രാമചന്ദൻ മുഖ്യാതിഥിയായിരുന്നു.