കുവൈത്ത് സിറ്റി ∙ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ന് ഇറാഖ് സന്ദർശിക്കും. ഉഭയകക്ഷി താൽപര്യമുള്ള വിഷയങ്ങൾക്കു പുറമേ രാജ്യാന്തര സംഭവവികാസങ്ങളും ഇറാഖ് ഭരണ നേതൃത്വവുമായുള്ള ചർച്ചകളിൽ വിഷയമായേക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ന് ഇറാഖ് സന്ദർശിക്കും. ഉഭയകക്ഷി താൽപര്യമുള്ള വിഷയങ്ങൾക്കു പുറമേ രാജ്യാന്തര സംഭവവികാസങ്ങളും ഇറാഖ് ഭരണ നേതൃത്വവുമായുള്ള ചർച്ചകളിൽ വിഷയമായേക്കും. 2012ൽ ബഗ്ദാദിൽ നടന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഷെയ്ഖ് സബാഹ് അവസാനമായി ഇറാഖ് സന്ദർശിച്ചത്. ഒമാൻ കടലിടുക്കിൽ എണ്ണടാങ്കറും ചരക്ക് കപ്പലും അക്രമിക്കപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അമീറിന്റെ ഇറാഖ് സന്ദർശനം.

1990ലെ അധിനിവേശത്തെ തുടർന്ന് ബന്ധം വഷളായ കുവൈത്തും ഇറാഖും തമ്മിൽ വർഷങ്ങൾക്കു ശേഷമാണ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. 2013ൽ കുവൈത്ത് പ്രധാനമന്ത്രി ഇറാഖ് സന്ദർശിക്കുകയും വിവിധ മേഖലകളിൽ ധാരണാപത്രങ്ങളിൽ ഒപ്പുവക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ശക്തമായതോടെ ഇറാഖ് പുനർനിർമാണ പ്രക്രിയയ്ക്കായി കുവൈത്ത് കോടിക്കണക്കിന് ദിനാർ സഹായം എത്തിക്കുകയും ചെയ്തിരുന്നു. അമീറിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് കുവൈത്തിലെ ഇറാഖ് സ്ഥാനപതി അലാ അൽ ഹാഷിം പറഞ്ഞു.