ദുബായ് ∙ ഐഎസ്ഒ 18404 നേടുന്ന ലോകത്തെ ആദ്യ സർക്കാർ സ്ഥാപനം എന്ന നേട്ടവുമായി ദീവ (ദുബായ് ഇല്ക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി). ഇംഗ്ലണ്ടിന് പുറത്ത് ഈ അംഗീകാരം നേടുന്ന ആദ്യ സ്ഥാപനമാണിത്. പ്രസരണ-വിതരണ നഷ്ടം ഏറ്റവും കുറച്ച് വൈദ്യുതി-ജല വിതരണം നടത്തിയതിനുള്ള അംഗീകാരമാണിത്. ബ്രിട്ടിഷ് സ്റ്റാൻഡേഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ബിഎസ്ഐ) കർശന വിലയിരുത്തലിനു ശേഷമാണ് ഈ നേട്ടം ദീവയ്ക്ക് ലഭിച്ചത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഐഎസ്ഒ 18404 നേടുന്ന ലോകത്തെ ആദ്യ സർക്കാർ സ്ഥാപനം എന്ന നേട്ടവുമായി ദീവ (ദുബായ് ഇല്ക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി). ഇംഗ്ലണ്ടിന് പുറത്ത് ഈ അംഗീകാരം നേടുന്ന ആദ്യ സ്ഥാപനമാണിത്.  പ്രസരണ-വിതരണ നഷ്ടം ഏറ്റവും കുറച്ച് വൈദ്യുതി-ജല വിതരണം നടത്തിയതിനുള്ള അംഗീകാരമാണിത്. ബ്രിട്ടിഷ് സ്റ്റാൻഡേഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ബിഎസ്ഐ) കർശന വിലയിരുത്തലിനു ശേഷമാണ് ഈ നേട്ടം ദീവയ്ക്ക് ലഭിച്ചത്.

ഇതു കൂടാതെ ദീവയിലെ രണ്ട് ജീവനക്കാർക്ക് യുകെ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയുടെ ആർഎസ്എസ് 18404 വിദഗ്ധ സാക്ഷ്യപത്രവും ലഭിച്ചു. ആറ് ജീവനക്കാരെ അംഗീകൃത പ്രാക്ടീഷനർമാരായി അംഗീകരിച്ചു. അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും രാജ്യാന്തര നിലവാരമുള്ള സേവനം നൽകാനാണ് ദീവ  ശ്രമിക്കുന്നതെന്നും എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ അറിയിച്ചു.
വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമികവിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ദീവ ഇന്നവേഷൻ ആൻഡ് ഫ്യൂച്ചർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മർവാൻ ബിൻ ഹൈദർ ചൂണ്ടിക്കാട്ടി.