അബുദാബി ∙ യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് ഇൻഡിഗോയുടെ അഡീഷനൽ വിമാന സർവീസ് ആരംഭിക്കുന്നു. ദുബായ്-മുംബൈ, ജിദ്ദ-ഡൽഹി സർവീസുകൾ ഈ മാസം 25നും കുവൈത്ത്-മുംബൈ സർവീസ് ഓഗസ്റ്റ് 5നും ആരംഭിക്കുമെന്ന് എയർലൈൻ അറിയിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് ഇൻഡിഗോയുടെ അഡീഷനൽ വിമാന സർവീസ് ആരംഭിക്കുന്നു. ദുബായ്-മുംബൈ, ജിദ്ദ-ഡൽഹി സർവീസുകൾ ഈ മാസം 25നും കുവൈത്ത്-മുംബൈ സർവീസ് ഓഗസ്റ്റ് 5നും ആരംഭിക്കുമെന്ന് എയർലൈൻ അറിയിച്ചു. ദുബായ്-മുംബൈ സെക്ടറിൽ ഇൻഡിഗോയുടെ മൂന്നാമത്തെ വിമാനമാണിത്. മുംബൈയിൽനിന്നും ഉച്ചയ്ക്ക് 12.30ന് പുറപ്പെടുന്ന 6ഇ 83 വിമാനം പ്രാദേശിക സമയം 2.05ന് ദുബായിൽ ഇറങ്ങും. തിരിച്ച് 3.05ന് പുറപ്പെട്ട് രാത്രി 8.05ന് മുംബൈയിൽ ഇറങ്ങും.

ഡൽഹിയിൽനിന്ന് രാത്രി 10ന് പുറപ്പെടുന്ന 6ഇ 1741 വിമാനം ജിദ്ദയിൽ പുലർച്ചെ 2.10ന് ഇറങ്ങും. 3ന് ജിദ്ദയിൽനിന്ന് പുറപ്പെട്ട് രാവിലെ 11.15ന് ഡൽഹിയിൽ ഇറങ്ങും. ഓഗസ്റ്റ് 5ന് മുംബൈയിൽനിന്ന് പുലർച്ചെ 5.30ന് പുറപ്പെടുന്ന 6ഇ 1766 വിമാനം കുവൈത്തിൽ രാവിലെ 7.10ന് ഇറങ്ങും. തിരിച്ച് 8.10ന് പുറപ്പെട്ട് ഉച്ചയ്ക്കുശേഷം 3.10ന് മുംബൈയിൽ എത്തും. ജെറ്റ് എയർവേയ്സ് പിൻവലിച്ചപ്പോൾ ലഭ്യമായ അധിക സീറ്റാണ് ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റു എയർലൈനുകൾക്ക് ലഭിച്ചത്.

ദുബായ് – കൊൽക്കത്ത സർവീസ് ആരംഭിച്ചു

അബുദാബി ∙ എയർഇന്ത്യ ദുബായിൽനിന്നു കൊൽക്കത്തയിലേക്കുള്ള വിമാന സർവീസ് ആരംഭിച്ചു. ഇന്നലെ രാത്രി 8.15ന് ദുബായിൽനിന്നു പുറപ്പെട്ട വിമാനം നിറയെ യാത്രക്കാരുമായി പറന്നത്. കന്നി വിമാനത്തിലെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ യാത്രയയപ്പും ഒരുക്കിയിരുന്നു.