റാസല്‍ഖൈമ ∙ ഭക്ഷണം പാചകം ചെയ്യുന്നതിലെ ചേരുവകളെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കത്തികൊണ്ട് കുത്തിയ പ്രവാസി റാസല്‍ഖൈമയിൽ അറസ്റ്റിൽ. ഏഷ്യക്കാരനായ ഇയാളെ കോടതിയില്‍ ഹാജരാക്കി. കുത്തേറ്റയാളുടെ കൈകക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചതായും റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസല്‍ഖൈമ ∙ ഭക്ഷണം പാചകം ചെയ്യുന്നതിലെ ചേരുവകളെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കത്തികൊണ്ട് കുത്തിയ പ്രവാസി റാസല്‍ഖൈമയിൽ അറസ്റ്റിൽ. ഏഷ്യക്കാരനായ ഇയാളെ കോടതിയില്‍ ഹാജരാക്കി. കുത്തേറ്റയാളുടെ കൈയ്ക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചതായും റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മില്‍ ഭക്ഷണമുണ്ടാക്കിയതിലെ ചേരുവകളെച്ചൊല്ലിയായിരുന്നു തര്‍ക്കം ആരംഭിച്ചത്. സലോണ എന്ന വിഭവത്തിന്റെ പേരിലുള്ള തെറ്റായ പാചക കുറിപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. സുഹൃത്തിനെ കുറ്റപ്പെടുത്തി സംസാരിച്ചത് വാഗ്വാദത്തിലേക്കും കൈയാങ്കളിയിലേക്കും മാറി. 

ADVERTISEMENT

ഇതിനിടെ ഏഷ്യക്കാരൻ അടുക്കളയില്‍ പോയി കത്തിയുമായി വന്ന് സുഹൃത്തിന്റെ കൈയില്‍ കുത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇരുവരെയും പൊലീസ് പ്രോസിക്യൂഷന് കൈമാറി. ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. തന്നെ അപമാനിച്ചതുകൊണ്ടാണ് കുത്തിയതെന്ന് പ്രതി കോടതിയില്‍ പറഞ്ഞപ്പോള്‍ താന്‍ അപമാനിച്ചിട്ടില്ലെന്നായിരുന്നു സുഹൃത്ത് വാദിച്ചു. പ്രാഥമിക വാദം കേട്ട കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചു.