കുവൈത്ത് സിറ്റി ∙ ഓൺ‌ലൈൻ ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ വഞ്ചിതരാകുന്നതായി പരാതി. വിമാന കമ്പനി നിശ്ചയിച്ചതിലും കുറഞ്ഞ നിരക്കിൽ ഇത്തരം ഏജൻസികൾ ടിക്കറ്റ് ലഭ്യമാക്കാറുണ്ട്......

കുവൈത്ത് സിറ്റി ∙ ഓൺ‌ലൈൻ ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ വഞ്ചിതരാകുന്നതായി പരാതി. വിമാന കമ്പനി നിശ്ചയിച്ചതിലും കുറഞ്ഞ നിരക്കിൽ ഇത്തരം ഏജൻസികൾ ടിക്കറ്റ് ലഭ്യമാക്കാറുണ്ട്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ഓൺ‌ലൈൻ ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ വഞ്ചിതരാകുന്നതായി പരാതി. വിമാന കമ്പനി നിശ്ചയിച്ചതിലും കുറഞ്ഞ നിരക്കിൽ ഇത്തരം ഏജൻസികൾ  ടിക്കറ്റ് ലഭ്യമാക്കാറുണ്ട്. പക്ഷേ, ടിക്കറ്റ് ലഭിച്ചാലും വിമാനത്താവളത്തിൽ എത്തുമ്പോൾ പലപ്പോഴും യാത്ര സാധ്യമാകാറില്ലെന്നാണു പരാതി ഉയരുന്നത്. ട്രാവൽ ഏജൻസികൾ വഴിയും വിമാന കമ്പനികളുടെ വെബ്സൈറ്റുകൾ, ട്രാവൽ ഏജൻസികളുടെ വെബ്സൈറ്റുകൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഓൺ‌ലൈനിൽ മാത്രം പ്രവർത്തിക്കുന്ന ഏജൻസികൾ വഴിയും ബുക്കിങ് സാധ്യമാണ്.

ഇതുവഴി ടിക്കറ്റെടുക്കുന്നവരാണു വഞ്ചിതരാകുന്നത്. യാത്രയ്ക്ക് മുൻപേ യാത്രക്കാരൻ അറിയാതെ ടിക്കറ്റ് ക്യാൻസൽ ചെയ്താണു തട്ടിപ്പ് നടക്കുന്നത്. വലിയ തോതിൽ ടിക്കറ്റ് ക്യാൻസൽ ചെയ്ത് തുകയുമായി ഏജൻസി മുങ്ങും. ഓൺ‌ലൈൻ ബുക്കിങ് ആയതിനാൽ ബദൽ മാർഗം അനേഷിക്കാൻ സംവിധാനമുണ്ടാകില്ല. അടുത്ത കാലത്ത് ആയിരക്കണക്കിന് ആളുകൾ ഇത്തരത്തിൽ വഞ്ചനയ്ക്കിരയായ സാഹചര്യത്തിൽ ഇവയുടെ പ്രവർത്തനം കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി. വിമാന കമ്പനികളുടെ വെബ്സൈറ്റിൽ കാണുന്നതിനെക്കാൾ കൂടുതലാകും എപ്പോഴും ട്രാവൽ ഏജൻസി ഓഫിസുകളിൽ ടിക്കറ്റ് നിരക്ക്.

ADVERTISEMENT

കമ്മിഷൻ കൂടി ഉൾപ്പെടുത്തുന്നതുകൊണ്ടാണ് തുക കൂടുന്നത്. സാധാരണ ട്രാവൽ ഏജൻസികളുടെ വെബ്സൈറ്റിലും ഇങ്ങനെതന്നെയായിരിക്കും നിരക്ക്. വിമാന കമ്പനികളുടെ വെബ്സൈറ്റ്, ട്രാവൽ ഏജൻസികളുടെ വെബ്സൈറ്റ്, ട്രാവൽ ഏജൻസി എന്നിവ വഴി ടിക്കറ്റെടുത്തവർക്ക് പരാതിയുമായി ചെല്ലാൻ ഇടമുണ്ടെങ്കിലും ഓൺ‌ലൈൻ ഏജൻസി വഴിയുള്ള ബുക്കിങ്ങിന് ആ സംവിധാനമില്ല.

കെ– നെറ്റ് പുറത്ത്

പല വിമാന കമ്പനികളുടെയും വെബ്സൈറ്റിൽ കുവൈത്ത് ബാങ്കുകളുമായി ബന്ധപ്പെട്ട കെ-നെറ്റ് കാർഡ് സ്വീകാര്യമല്ല. മറ്റ് ക്രെഡിറ്റ് കാർഡുകൾ തന്നെ വേണം. അതേസമയം, ഓൺ‌ലൈൻ ഏജൻസികളുടെ സൈറ്റിൽ കെ-നെറ്റും സ്വീകരിക്കുമെന്നതിനാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത സാധാരണക്കാർക്ക് ഓൺ‌ലൈൻ ഏജൻസികളാണ് ആശ്രയം.