ദുബായ് ∙ രാജ്യാന്തര സഹിഷ്ണുതാ ഉച്ചകോടിയോട് അനുബന്ധിച്ച് നവംബർ 13, 14 തീയതികളിൽ പ്രത്യേക പ്രദർശന മേള നടത്തും. യുഎഇയുടെ സഹിഷ്ണുതയും മാനുഷിക മൂല്യങ്ങളും വിളംബരം ചെയ്യുന്ന മേളയിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഏജൻസികളും പങ്കെടുക്കും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്  ∙ രാജ്യാന്തര സഹിഷ്ണുതാ ഉച്ചകോടിയോട് അനുബന്ധിച്ച് നവംബർ 13, 14 തീയതികളിൽ പ്രത്യേക പ്രദർശന മേള നടത്തും. യുഎഇയുടെ സഹിഷ്ണുതയും മാനുഷിക മൂല്യങ്ങളും വിളംബരം ചെയ്യുന്ന മേളയിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഏജൻസികളും പങ്കെടുക്കും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടായേക്കും.  രാജ്യം സഹിഷ്ണുതാ വർഷമായി ആചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം വേറിട്ട പരിപാടി നടത്തുന്നത്.

ജാതി, മത, വർണ്ണ വിവേചനമില്ലാതെ എല്ലാവർക്കും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുന്നതാണ് യുഎഇയുടെ സംസ്കാരമെന്ന് രാജ്യാന്തര ഉച്ചകോടി ജനറൽ കോഓർഡിനേറ്റർ ഖലീഫ മുഹമ്മദ് അൽ സുവൈദി പറഞ്ഞു. മേളയോട് അനുബന്ധിച്ച് സാമൂഹിക നീതി, സഹിഷ്ണുത തുടങ്ങിയവയെക്കുറിച്ച് ക്ലാസുകളും ശിൽപശാലകളും ഉണ്ടാകും. രാഷ്ട്രനേതാക്കൾ, നയതന്ത്ര വിദഗ്ധർ, വിദ്യാഭ്യാസ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, രാജ്യാന്തര സംഘടനാ പ്രതിനിധികൾ എന്നിവരുൾപ്പെടെ 2,000ൽ ഏറെ പേർ ഉച്ചകോടിയിൽ പങ്കെടുക്കും.