ദുബായ് ∙ വ്യാജ ഉൽപ്പന്നങ്ങൾ തടയാൻ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയുമായി ദുബായ് സാമ്പത്തിക വിഭാഗം. യുഎസ് കമ്പനി എൻട്രുപ്പി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ദുബായിലെ മുഴുവൻ വ്യാജ ഉൽപ്പന്നങ്ങളും പിടിക്കാൻ ഒരുങ്ങുകയാണ് സാമ്പത്തിക വിഭാഗത്തിനു കീഴിലുള്ള ദ് കൊമേഴ്സിയൽ കംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ (സിസിസിപി) വിഭാഗം.ദുബായ് ∙ വ്യാജ ഉൽപ്പന്നങ്ങൾ തടയാൻ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയുമായി ദുബായ് സാമ്പത്തിക വിഭാഗം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വ്യാജ ഉൽപ്പന്നങ്ങൾ തടയാൻ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയുമായി ദുബായ് സാമ്പത്തിക വിഭാഗം. യുഎസ് കമ്പനി എൻട്രുപ്പി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ദുബായിലെ മുഴുവൻ വ്യാജ ഉൽപ്പന്നങ്ങളും പിടിക്കാൻ ഒരുങ്ങുകയാണ് സാമ്പത്തിക വിഭാഗത്തിനു കീഴിലുള്ള ദ് കൊമേഴ്സിയൽ കംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ (സിസിസിപി) വിഭാഗം. നിലവിൽ ഒരു ഉൽപന്നം വ്യാജനാണെന്നു തെളിയിക്കാൻ ലാബ് പരിശോധനയും മറ്റും ആവശ്യമായി വരാറുണ്ട്.

ട്രേഡ് മാർക്ക് ഓഫിസുകൾ പലതും മറ്റ് രാജ്യങ്ങളിലായതിനാൽ പരിശോധനയ്ക്കും മറ്റും രണ്ടാഴ്ച മുതൽ രണ്ടുമാസം വരെ സമയമെടുക്കും. ഇതെല്ലാം ഒഴിവാക്കി വ്യാജ ഉൽപന്ന പരിശോധന എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ ഫീൽഡ് ഇൻസ്പെക്ടർമാർക്ക് സാധിക്കുമെന്നതാണു പുതിയ സാങ്കേതിക വിദ്യയുടെ നേട്ടം. ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ സൂക്ഷ്മ ചിത്രങ്ങൾ ശേഖരിച്ച് സാങ്കേതിക വിദ്യയെ ഈ ഡേറ്റാബേസുമായി ബന്ധിപ്പിച്ചാണു പ്രവർത്തനം. പുതിയ സംവിധാനത്തിൽ ട്രേഡ് മാർക്ക് റജിസ്റ്റർ ചെയ്യാൻ കമ്പനികൾക്ക് അവസരമുണ്ടാകും.

ADVERTISEMENT

വ്യാജ ഉൽപ്പന്നങ്ങൾ തടയാൻ നിർമിത ബുദ്ധി ഉപയോഗിക്കുന്ന ആദ്യ സർക്കാർ സ്ഥാപനമാണ് ദുബായ് സാമ്പത്തിക വിഭാഗമെന്ന് സിസിസിപി സിഇഒ മുഹമ്മദ് അലി റാഷിദ് ലൂത്ത അറിയിച്ചു. കഴിയുന്നത്ര മേഖലകളിലെല്ലാം നിർമിത ബുദ്ധിയുടെ സാധ്യത ഉപയോഗപ്പെടുത്താനുള്ള യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശം അനുസരിച്ചാണ് ഈ നീക്കം.

കായികമേഖലയിൽ നിർമിതബുദ്ധി: പ്രദർശനം ഓക്ടോബറിൽ

ദുബായ് ∙ കായികരംഗത്തു നിർമിത ബുദ്ധി ഉപയോഗിക്കുന്നതു സംബന്ധിച്ച് സ്പോർട്സ് കൗൺസിൽ രാജ്യാന്തര സെമിനാറും പ്രദർശനവും സംഘടിപ്പിക്കുന്നു.മേഖലയിൽത്തന്നെ ആദ്യമായാണ് ഇത്തരം പരിപാടി. ഒക്ടോബർ 14, 15 തീയതികളിൽ രാവിലെ 7 മുതൽ രാത്രി 11 വരെ വേൾഡ് ട്രേഡ് സെന്ററിലാണ് പരിപാടി. ഒരോ കളിക്കാരുടെയും പ്രകടനനിലവാരം പരിശോധിക്കാനും സാധ്യതകൾ മനസ്സിലാക്കാനും നിർമിതബുദ്ധി ഇപ്പോൾത്തന്നെ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ വിപുലമായ പ്രദർശനമാവും ദുബായ് ആർടിഫിഷ്യൽ ഇന്റലിജൻസ് ഇൻ സ്പോർട്സ് (ഡിഎഐഎസ്) എന്ന പരിപാടിയിൽ നടക്കുക. ഈ മേഖലയിലെ വൻ കമ്പനികളും വിദഗ്ധരും പങ്കെടുക്കും. ഡേറ്റാ വിശകലനത്തിന് നിർമിത ബുദ്ധി ഉപയോഗിച്ചാൽ ടീം സെലക്ഷനും പ്രയോജനം ചെയ്യും. ദുബായ് കിരീടാവകാശിയും സ്പോർട്സ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഡിഎഐഎസ്. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യകൾ അറബ് ലോകത്തു തന്നെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന സ്ഥലമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യവും ഇതിനുണ്ട്.

വ്യാജ ഉൽപന്നങ്ങളെ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുന്നവർക്ക് 600545555 എന്ന നമ്പരിൽ ബന്ധപ്പെടാം. അല്ലെങ്കിൽ ആൻഡ്രോയിഡിലും ഐഒഎസിലും ലഭിക്കുന്ന ദുബായ് കൺസ്യൂമർ ആപ്പിൽ ബന്ധപ്പെടാം.